യൂദാപുരം തീർഥാടന കേന്ദ്രത്തിൽ യൂദാശ്ലീഹായുടെ ഊട്ടുതിരുനാൾ
1601521
Tuesday, October 21, 2025 2:57 AM IST
അങ്കമാലി: യൂദാപുരം തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ ഊട്ടുതിരുനാൾ വിളംബര വിശ്വാസപ്രഘോഷണ ബൈക്ക് റാലി നടത്തി. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളിൽ പ്രത്യേക ഡ്രസ് കോഡ് ധരിച്ച് യുവജനങ്ങളും പുരുഷന്മാരും സ്ത്രീകളും റാലിയിൽ പങ്കെടുത്തു.
അങ്കമാലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും റാലി ചുറ്റി സഞ്ചരിച്ചു. വികാരിയും റെക്ടറുമായ ഫാ. സെബസ്റ്റ്യൻ കറുകപ്പിള്ളി റാലി ഫ്ലഗ് ഓഫ് ചെയ്തു. അസി. വികാരി ഫാ. എബി ഫ്രാൻസിസ് ദുറാം , താബോർ വികാരി ഇൻചാർജ് ഫാ. മെർട്ടൻ ഡിസിൽവ, വേദപാഠം ഹെഡ്മാസ്റ്റർ ടി.ജി. സാബു തുടങ്ങിയവർ റാലിയെ അനുഗമിച്ചു. തിരുനാൾ കൺവീനർ ഹർബട്ട് ജെയിംസ്, സെക്രട്ടറി ഒ.ജി. കിഷോർ, കിഷോർ പാപ്പാളി, വില്യംസ് പ്ലാസിഡ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.