പെരിയാറിൽ വൻതോതിൽ ചെളി; ജലശുദ്ധീകരണം കുറച്ചു
1601524
Tuesday, October 21, 2025 2:57 AM IST
ആലുവ: കിഴക്കൻ മേഖലയിൽ മഴ ശക്തമായതിനു പിന്നാലെ ഡാമുകൾ തുറന്നുവിട്ടതോടെ പെരിയാറിൽ ചെളിയുടെ അളവ് വൻതോതിൽ വർധിച്ചു. ഇന്നലെ രാത്രി 7.15 ന് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം 150 എൻടിയുവാണ് ചെളിയുടെ അളവ്. സാധാരണയിലും 15 ഇരട്ടിയാണിത്. ഇതേ തുടർന്ന് ആലുവ ജലശുദ്ധീകരണശാലയിൽ ജലശുദ്ധീകരണത്തിന്റെ അളവിൽ അഞ്ച് എംഎൽഡി കുറച്ച് 310 ആക്കി.
ചെളിയുടെ തോത് ഉയർന്നാൽ കൂടുതൽ നിയന്ത്രണങ്ങൾ പരിഗണനയിലുണ്ട്. പശ്ചിമ കൊച്ചിയിലേക്കുള്ള കുടിവെള്ള വിതരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. സാധാരണ 315 എംഎൽഡി വെള്ളമാണ് ആലുവയിലെ പ്ലാന്റിൽ പ്രതിദിനം ശുദ്ധീകരിക്കുന്നത്.