ചോ​റ്റാ​നി​ക്ക​ര: അ​നു​ജ​നെ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ ജ്യേ​ഷ്ഠ​നെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​ണി​ക​ണ്ഠ(20)​ന് തീ​പ്പൊ​ള്ള​ലേ​റ്റ കേ​സി​ൽ സ​ഹോ​ദ​ര​ൻ മാ​ണി​ക്യ​നെ(25)​യാ​ണ് ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണി​ക​ണ്ഠ​ന്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും വ​ര്‍​ഷ​ങ്ങ​ളാ​യി ചോ​റ്റാ​നി​ക്ക​ര​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചോ​റ്റാ​നി​ക്ക​ര പൂ​ര​പ്പ​റ​മ്പി​നു സ​മീ​പ​ത്ത് വ​ച്ച് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യേ​റ്റ​വും ഉ​ണ്ടാ​കു​ക​യും പി​ന്നാ​ലെ തീ ​പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു.