തൊണ്ടിമുതലുമായി മോഷ്ടാവ് പിടിയിൽ
1548181
Monday, May 5, 2025 11:56 PM IST
ഉപ്പുതറ: മോഷണക്കേസിൽ കട്ടപ്പന വള്ളക്കടവ് സ്വദേശി ഉപ്പുതറയിൽ പിടിയിലായി. വൈദ്യുതിവകുപ്പ് ഓഫീസിന് മുന്നിൽ സൂക്ഷിച്ചിരുന്ന കന്പി മോഷ്ടിക്കുന്നതിനിടയിലാണ് ഇയാൾ പോലീസ് പിടിയിലായത്. കട്ടപ്പന വള്ളക്കടവ് കടമാക്കുഴി പുതുപറന്പിൽ പി.ഡി. ആനന്ദനെയാണ് ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തത്.
പുലർച്ചെ റബർ വെട്ടാനെത്തിയ പ്ലാത്തറ മനോജാണ് കെഎസ്ഇബി ഓഫീസിന് മുന്നിൽ സൂഷിച്ചിരുന്ന കന്പി മോഷ്ടിക്കുന്നത് കണ്ടത്. ഉടൻ മനോജ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി തൊണ്ടിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. പകൽ കുപ്പി പെറുക്കാനെത്തുന്ന ആനന്ദൻ മോഷ്ടിക്കേണ്ട മുതൽ കണ്ടുവയ്ക്കുകയും രാത്രിയിലെത്തി മോഷണം നടത്തിവരുകയുമായിരുന്നു. സമീപ കാലത്ത് സ്ട്രീറ്റ് ലൈറ്റുകളുടെ ബാറ്ററികൾ മോഷണം പോയിരുന്നു.