മരിയാപുരത്ത് സാമൂഹ്യവിരുദ്ധ അഴിഞ്ഞാട്ടം
1549028
Friday, May 9, 2025 12:08 AM IST
ചെറുതോണി: മരിയാപുരത്ത് സാമുഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. മരിയാപുരം സെന്റ് മേരീസ് എൽപി സ്കൂളിന് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ആമ്പൽ കുളവും പ്രതിമകളും പൂച്ചെടികളും നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
സ്കൂൾ പരിസരങ്ങളിൽ മദ്യപശല്യവും വ്യാപകമാണ്. പ്രദേശത്ത് വർധിച്ചുവരുന്ന സാമൂഹ്യവിരുദ്ധശല്യം നിയന്ത്രിക്കാൻ പോലീസ് നടപടി സ്വീകരിക്കണമെന്ന് സ്കൂൾ പിടിഎ കമ്മിറ്റിയിൽ മാനേജർ ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ ആവശ്യപ്പെട്ടു. പിടിഎ പ്രസിഡന്റ് ജിബി കുളത്തിനാൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സനു ജോസഫ്, ജെയ്മോൾ ജോർജ്, ഡിജോ വട്ടോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.