വിഷം ഉള്ളിൽച്ചെന്ന് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു
1548479
Wednesday, May 7, 2025 12:13 AM IST
മൂലമറ്റം: വാഗമണ്‍ റോഡിൽ പുള്ളിക്കാനം എസ് വളവിനുസമീപം കാറിനടുത്ത് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ വൈദ്യുതി ബോർഡ് ജീവനക്കാരൻ മരിച്ചു. മൂവാറ്റുപുഴ വൈദ്യുതി ഓഫീസിലെ ഡ്രൈവർ കൂത്താട്ടുകുളം തിരുമാറാടി മൈലക്കുളത്തിൽ എം.കെ. ജിജിമോൻ (53) ആണ് മരിച്ചത് . തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് ആളില്ലാതെ സ്റ്റാർട്ടാക്കി നിർത്തിയ കാർ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
സമീപത്ത് വീണു കിടക്കുകയായിരുന്ന ജിജിമോനെ നാട്ടുകാർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹത്തിനു സമീപത്തുനിന്നു വിഷക്കുപ്പി കണ്ടെടുത്തിരുന്നു. വിവരമറിഞ്ഞെത്തിയ കാഞ്ഞാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.