നെടുങ്കണ്ടം കബഡി പ്രീമിയര്‍ ലീഗ് 10ന്
1548740
Wednesday, May 7, 2025 11:53 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം സ്പോര്‍ട്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം കബഡി പ്രീമിയര്‍ ലീഗ് 10ന് നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള കബഡി ടീമുകള്‍ ടൂര്‍ണമെന്റിൽ മാറ്റുരയ്ക്കും.
ഒന്നാം സമ്മാനമായി 20,000 രൂപ കാഷ് അവാര്‍ഡും ഡോ.എ.വി. ജോസഫ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 10,000 രൂപയും ട്രോഫിയും സമ്മാനിക്കും.
ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍, എന്‍എസ്എ ഭാരവാഹികള്‍, കബഡി ജില്ലാ ടെക്നിക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി സമ്മാനക്കൂപ്പണുകളും പുറത്തിറക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ജില്ലാ ജൂഡോ അസോസിയേഷന് പ്രസിഡന്റ് എം.എന്‍. ഗോപി നിര്‍വഹിച്ചു.
എന്‍എസ്എയുടെ നേതൃത്വത്തില്‍ 12 മുതല്‍ ജൂണിയര്‍ കപ്പ് ഫുട്ബോള്‍ മത്സരം, 25ന് ഇന്റർ ഡിസ്ട്രിക്ട് ജൂഡോ ചാമ്പ്യന്‍ഷിപ്പ്, ക്രിക്കറ്റ് മത്സരങ്ങള്‍ എന്നിവയും സെപ്റ്റംബറിൽ എന്‍എസ്എ കപ്പ് ഫുട്ബോള്‍ സീസണ് രണ്ടും നടത്തുമെന്ന് എന്‍എസ്എ ചെയര്മാന് ടി.എം. ജോണ്‍, സിഇഒ സൈജു ചെറിയാന്, കണ്‍വീനര്‍ ഷിഹാബ് ഈട്ടിക്കല്‍, ഡയറക്ടര്‍മാരായ റെയ്സണ്‍ പി. ജോസഫ്, രമേഷ് കൃഷ്ണന്, ജില്ലാ ജൂഡോ അസോസിയേഷന് പ്രസിഡന്റ് ഗോപി, കബഡി ക്ലബ് അംഗങ്ങളായ ബിബിന്‍ ലാല്‍, സുശാന്ത് ശിവദാസ് എന്നിവര്‍ അറിയിച്ചു.