വൈഎംസിഎ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
1548481
Wednesday, May 7, 2025 12:13 AM IST
രാജാക്കാട്: വൈഎംസിഎ രാജാക്കാട് യൂണിറ്റ് ഉദ്ഘാടനവും കുടുംബ സംഗമവും നടത്തി. രാജാക്കാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ രാജകുമാരി വൈഎംസിഎ പ്രസിഡന്റ് പി.യു. സ്കറിയ അധ്യക്ഷത വഹിച്ചു. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ റീജണൽ ചെയർമാൻ പ്രഫ. അലക്സ് തോമസ് ഉദ്ഘാടനം നിർവഹിച്ചു.
രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളി വികാരി ഫാ. മാത്യു കാരോട്ടുകൊച്ചറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ റീജൺ ചെയർപേഴ്സൺ കുമാരി കുര്യാസ് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. കുര്യൻ തൂമ്പുങ്കൽ, ഡേവിഡ് സാമുവൽ, ബെന്നി പാലക്കാട്ട്, ബാബു കൊച്ചുപുരയ്ക്കൽ, ദേവസ്യ പൂവക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.