കനത്ത മഴ; കുഞ്ചിത്തണ്ണിയിൽ മണ്ണിടിഞ്ഞു
1548743
Wednesday, May 7, 2025 11:53 PM IST
അടിമാലി: കനത്ത മഴയില്‍ മണ്ണിടിഞ്ഞും ശക്തമായ മഴവെള്ളപ്പാച്ചിലിലും കുഞ്ചിത്തണ്ണിയില്‍ ഗതാഗതതടസം. കുഞ്ചിത്തണ്ണി-ബൈസണ്‍വാലി റോഡില്‍ കുഞ്ചിത്തണ്ണി ഫെഡറല്‍ ബാങ്കിന് സമീപമാണ് റോഡിലേക്ക് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്നുച്ചയ്ക്ക് ശേഷം പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. പ്രദേശവാസികളുടെ നേതൃത്വത്തില്‍ മണ്ണ് നീക്കിയാണ് ഗതാഗതം പു നഃസ്ഥാപിച്ചത്. മഴയില്‍ ശക്തമായ വെള്ളപ്പാച്ചിലാണ് ഈ ഭാഗത്ത് ഉണ്ടായത്.