സാവിയോ തോട്ടുപുറം പ്രസിഡന്റ്, അനു ബേബി ജനറൽ സെക്രട്ടറി
1548485
Wednesday, May 7, 2025 12:14 AM IST
മൂവാറ്റുപുഴ: കെസിവൈഎം കോതമംഗലം രൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു. നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്ന യോഗം കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി മുടവൂർ യൂണിറ്റംഗം സാവിയോ ജിജി തോട്ടുപുറവും ജനറൽ സെക്രട്ടറിയായി തഴുവംകുന്ന് യൂണിറ്റംഗം അനു ബേബിയും തെരഞ്ഞെടുക്കപ്പെട്ടു.
ആൻമരിയ ജോസ്, മെൽബിൻ കുര്യാക്കോസ്-വൈസ് പ്രസിഡന്റുമാർ, ലിബിൻ തോമസ്, ജോബിൻ സണ്ണി, ആൻഡ്രിയ കുര്യൻ, അൽഫോൻസ ജോയി-സെക്രട്ടറിമാർ, ജോർജ് വർഗീസ്-ട്രഷറർ, ജെറിൻ വർഗീസ്, ഹെൽഗ കെ. ഷിബു-സംസ്ഥാന സിൻഡിക്കറ്റംഗങ്ങൾ, സാവിയോ ജിജി, ആൽബിൻ ജോഷി, പി.എസ്. അമല, ഡിയ ഡായി-സംസ്ഥാന സെനറ്റംഗങ്ങൾ, എബിൻ ഫിലിപ്പ്, എലിസബത്ത് ലവിൻ-എസ്എംവൈഎം കൗണ്‍സിലേഴ്സ് എന്നിവരാണ് മറ്റുഭാരവാഹികൾ.