ശാന്തിഗിരി കോളജിൽ മികവിന്റെ കേന്ദ്രം
1548187
Monday, May 5, 2025 11:56 PM IST
വഴിത്തല: ശാന്തിഗിരി കോളജ് ഓഫ് കന്പ്യൂട്ടർ സയൻസസിൽ ജെടിഎസ്ഐ കന്പനിയുടെ മികവിന്റെ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ ആദ്യമായാണ് അമേരിക്കൻ ഐടി കന്പനിയുടെ മികവിന്റെ കേന്ദ്രം കോളജിൽ ആരംഭിക്കുന്നത്. കോളജ് മാനേജർ ഫാ. പോൾ പാറക്കാട്ടേൽ ആശീർവാദം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജോസ് തുറവയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ജെടിഎസ്ഐ ഇന്ത്യ ഡയറക്ടർ ഫിലിപ്പ് മാത്യു, ചെയർമാൻ ജോ ജോസഫ് മീനാംകുന്നേൽ എന്നിവർ പ്രസംഗിച്ചു.