എഴുകുംവയൽ ആശാരിക്കവല-ഇരട്ടയാർ നോർത്ത് റോഡ് പണിയിൽ മെല്ലെപ്പോക്ക്
1548480
Wednesday, May 7, 2025 12:13 AM IST
എഴുകുംവയൽ: മാസങ്ങൾക്ക് മുൻപേ നിർമാണം തുടങ്ങിയ ഇരട്ടയാർ അഞ്ചാം വാർഡിലെ ആശാരിക്കവല-ഇരട്ടയാർ നോർത്ത് റോഡ് പണി ഇഴയുന്നു.
ജനങ്ങളുടെ യാത്രയ്ക്ക് തടസം വരുത്തി അപകടകരമായ രീതിയിൽ റോഡിൽ മെറ്റലും ടാറിംഗ് ഉപകരണങ്ങളും ഇറക്കിയതല്ലാതെ മാസങ്ങളായി കാര്യമായി റോഡ് പണികൾ നടക്കുന്നില്ല. പ്രധിഷേധമുയർന്നപ്പോൾ ജോലി ഏറ്റെടുത്ത കരാറുകാരൻ ഒരാഴ്ചയ്ക്കുള്ളിൽ റോഡ് പണി പൂർത്തിയാക്കും എന്ന് മാസങ്ങൾക്ക് മുന്പ് ഉറപ്പ് നൽകിയിരുന്നതാണ്. ഏതാനും കിലോമീറ്ററുകൾ മാത്രമുള്ള റോഡ് പണി ആഴ്ചകൾക്കുള്ളിൽ തീരേണ്ടതാണ്.
റോഡ് പുനരുദ്ധാരണത്തിന് ആവശ്യമായ മുഴുവൻ തുക അനുവദിച്ചിട്ടും പകുതി പണി പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. മഴക്കാലം തുടങ്ങുന്നതിനു മുൻപായി അധികാരികൾ അടിയന്തരമായി ഇടപെട്ട് പരിഹാര കാണണമെന്ന് യൂത്ത് കോണ്ഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആൽബിൻ ജേക്കബ്, നിയോജക മണ്ഡലം സെക്രട്ടറി അർനോൾഡ് മുല്ലശേരി എന്നിവർ അവശ്യപ്പെട്ടു.