ഉൗരക്കുന്ന് പള്ളിയിൽ ജാഗരണ പ്രാർഥന
1548744
Wednesday, May 7, 2025 11:53 PM IST
മുട്ടം: ഉൗരക്കുന്ന് സെന്റ് മേരീസ് പള്ളിയിൽ നാളെ വൈകുന്നേരം 4.30മുതൽ ശനിയാഴ്ച രാവിലെ ആറുവരെ ജാഗരണ പ്രാർഥന നടക്കും. 4.30നു കുരിശിന്റെ വഴി. തുടർന്നു വിശുദ്ധകുർബാന, ജപമാല തിരിപ്രദക്ഷിണം, വചനപ്രഘോഷണം, ദിവ്യകാരുണ്യ ജറീക്കോ പ്രാർഥന, ആരാധന, സൗഖ്യശുശ്രൂഷ, 9.30മുതൽ മധ്യസ്ഥ പ്രാർഥന-ഫാ. റോയി ഓലിക്കൽ വചനപ്രഘോഷണം നടത്തുമെന്ന് വികാരി ഫാ. സജി പുത്തൻപുരയ്ക്കൽ അറിയിച്ചു.
ബഥേൽ സെന്റ് ജേക്കബ്സ്
പള്ളിയിൽ തിരുനാൾ
മേലേചിന്നാർ: ബഥേൽ സെന്റ് ജോക്കബ്സ് പള്ളിയിൽ ഇടവകത്തിരുനാൾ 9, 10, 11 തീയതികളിൽ ആഘോഷിക്കുമെന്ന് വികാരി ഫാ. സക്കറിയാസ് കുമ്മണ്ണൂപറന്പിൽ, അസി. വികാരി ഫാ. ജെയിൻ കണിയോടിക്കൽ എന്നിവർ അറിയിച്ചു. ഒൻപതിന് വൈകുന്നേരം നാലിന് കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന, നൊവേന - ഫാ. മാത്യു വരിക്കാംതൊട്ടി ഒസിഡി, രാത്രി ഏഴിന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ ഗാനമേള.
10ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.45ന് ലദീഞ്ഞ്, നാലിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന - ഫാ. ജെറിൻ അയിലുമാലിൽ, 5.30ന് തിരുനാൾ പ്രദക്ഷിണം, സന്ദേശം - ഫാ. ജെഫിൻ എലിവാലങ്കിൽ എംഎസ്എഫ്, 7.15ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം.
11ന് രാവിലെ 7.30ന് പൊന്തിഫിക്കൽ കുർബാന - മാർ ജോണ് നെല്ലിക്കുന്നേൽ, ഒൻപതിന് സെന്റ് ജേക്കബ്സ് യുപി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ വെഞ്ചരിപ്പ്, 10ന് സ്നേഹവിരുന്ന്.
ദിവ്യകാരുണ്യാനുഭവ ആരാധന
കട്ടപ്പന: കൃപാലയ ധ്യാനകേന്ദ്രത്തിൽ ദിവ്യകാരുണ്യാനുഭവ ധ്യാനം ഒൻപതു മുതൽ 11 വരെ നടക്കുമെന്ന് ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. സക്കറിയാസ് എടാട്ട് വിസി അറിയിച്ചു. ഫോണ്: 9562385575, 9745335575.