വൈഎംസിഎ ചാപ്റ്റർ ഉദ്ഘാടനം
1548736
Wednesday, May 7, 2025 11:52 PM IST
രാജാക്കാട്: രാജാക്കാട് വൈഎംസിഎയുടെ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ പ്രഫ. അലക്സ് തോമസ് നിർവഹിച്ചു. ലഹരിയുടെ ഉപയോഗത്തിൽനിന്ന് പുതിയ തലമുറയെ വിമുക്തമാക്കുന്നതടക്കം നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജകുമാരി വൈഎംസിഎ പ്രസിഡന്റ് പി.യു. സ്കറിയ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ചെയർപേഴ്സൺ കുമാരി കുര്യാക്കോസ്, രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, നാഷണൽ എക്സിക്യൂട്ടീവ് അംഗം വർഗീസ് അലക്സാണ്ടർ, റീജണൽ സെക്രട്ടറി ഡേവിഡ് സാമുവൽ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് ഇടുക്കി സബ് റീജൺ ചെയർമാൻ മാമ്മൻ ഈശോ നേതൃത്വം നൽകി. ബെന്നി പാലക്കാട്ട് - പ്രസിഡന്റ്, ബാബു ജോസഫ് -സെക്രട്ടറി, പി.ഡി. ദേവസ് - ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ചുമതലയേറ്റു.