മൂലമറ്റം സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
1548486
Wednesday, May 7, 2025 12:14 AM IST
മൂലമറ്റം: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ നാളെ മുതൽ 12 വരെ നടക്കും. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം. ഒന്പതിന് രാവിലെ ആറിന് വിശുദ്ധ കുർബാന. വൈകുന്നേരം 4.15നു കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ. 4.30നു വിശുദ്ധ കുർബാന-ഫാ. ജോർജ് ഒഴുകയിൽ. ആറിന് ജപമാല പ്രദക്ഷിണം. ഏഴിന് നാടകം. പത്തിന് രാവിലെ 5.30നും ഏഴിനും വിശുദ്ധകുർബാന. 4.30നു വിശുദ്ധകുർബാന-ഫാ.ജോർജ് ഞാറ്റുതൊട്ടിയിൽ. ആറിന് പ്രദക്ഷിണം. 8.30നു സമാപന ആശീർവാദം.
11നു രാവിലെ 6.30നു വിശുദ്ധകുർബാന. പത്തിന് തിരുനാൾ റാസ-ഫാ. ജോസഫ് പുത്തൻപുരയിൽ. ഫാ. ജോസഫ് മണർകാട്, ഫാ.ജോസഫ് ചുരയ്ക്കൽ എന്നിവർ സഹകാർമികരാകും. നാലിന് തിരുനാൾ കുർബാന-ഫാ. തോമസ് താന്നിമലയിൽ. 5.30നു പ്രദക്ഷിണം. 6.30നു സ്നേഹവിരുന്ന്. 7.30നു ഗാനമേള. 12നു രാവിലെ ആറിനും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന എന്നിവയാണ് തിരുക്കർമങ്ങളെന്നു വികാരി ഫാ. കുര്യൻ കാലായിൽ, സഹവികാരി ഫാ. സക്കറിയ വാഴേപ്പറന്പിൽ എന്നിവർ അറിയിച്ചു.