കഞ്ഞിക്കുഴി ബസ് സ്റ്റാൻഡ് തുറന്നു
1548747
Wednesday, May 7, 2025 11:53 PM IST
ചെറുതോണി: കഞ്ഞിക്കുഴി ടൗണിൽ 10 വർഷം മുമ്പ് നിർമിച്ച ബസ് സ്റ്റാൻഡിന് ശാപമോക്ഷം. ടൗൺ വഴി കടന്നുപോകുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള മുഴുവൻ ബസുകളും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ബസ് സ്റ്റാൻഡിൽ കയറിയിറങ്ങി പോകേണ്ടതാണെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അറിയിച്ചു.
സ്റ്റാൻഡിൽ ബസുകൾ കയറുന്നതിനും പുറത്തേക്ക് പോകുന്നതിനുമായി ബസ് സ്റ്റാൻഡ് പരിസരത്ത് പാർക്ക് ചെയ്യുന്ന എല്ലാ വാഹനങ്ങളും ബസ് യാത്രക്ക് തടസമില്ലാത്ത വിധം മാറ്റി പാർക്ക് ചെയ്യേണ്ടതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.