കരിമണ്ണൂർ ടൗണ്‍ കപ്പേള വെഞ്ചരിച്ചു
1548180
Monday, May 5, 2025 11:56 PM IST
കരിമണ്ണൂർ: മഹാജൂബിലി സ്മാരകമായി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ കീഴിൽ കരിമണ്ണൂരിൽ നിർമിച്ച സെന്റ് ആന്റണീസ് ടൗണ്‍ കപ്പേളയുടെ വെഞ്ചരിപ്പ് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.
ഫൊറോന വികാരി റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, ഫാ. ആന്റണി കല്ലറയ്ക്കൽ എന്നിവർ സഹകാർമികരായി.
കരിമണ്ണൂർ ടൗണിന്റെ ഹൃദയഭാഗത്താണ് കപ്പേള നിർമിച്ചിരിക്കുന്നത്.
ക്രിസ്തുവിന്റെ തിരുസ്വരൂപവും പ്രാർഥനാ ഗീതങ്ങൾ മുഴങ്ങുന്ന വലിയ ക്ലോക്കും കപ്പേളയുടെ പ്രത്യേകതയാണ്.
എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 4.30ന് കപ്പേളയിൽ നൊവേനയും ലദീഞ്ഞും വിശുദ്ധ കുർബാനയും നടക്കും.