പ്രതിഷേധ സദസ് നടത്തി
1548746
Wednesday, May 7, 2025 11:53 PM IST
വണ്ടിപ്പെരിയാർ: തോട്ടംതൊഴിലാളികളെ പട്ടിണി മരണത്തിലേക്ക് തള്ളിവിടരുതെന്ന് എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി. കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി ശമ്പളവും മറ്റും ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുന്ന പോബ്സ് ഗ്രൂപ്പ് തോട്ടങ്ങളിലെ മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐഎൻടിയുസി, കേരള പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ, എച്ച്ആർപിഇ യൂണിയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സദസ് സംഘടിപ്പിച്ചത്.
എച്ച്ആർപിഇ യൂണിയൻ പ്രസിഡന്റ് സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. കെപിഡബ്ല്യു യുണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത്, എച്ച്ആർപിഇ യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.കെ. രാജൻ, ഐഎൻടിയുസി റീജണൽ പ്രസിഡന്റ് കെ.എ. സിദ്ദീഖ്, ബാബു ആന്റപ്പൻ, എസ്. ഗണേശൻ, പാപ്പച്ചൻ വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.