സൗജന്യ നേത്രപരിശോധനാ ക്യാന്പ്
1548487
Wednesday, May 7, 2025 12:14 AM IST
അറക്കുളം: ജയ് ഹിന്ദ് ലൈബ്രറിയും അഹല്യ ഐഫൗണ്ടേഷനും ചേർന്ന് സൗജന്യ നേത്രപരിശോധനാ ക്യാന്പ് നടത്തി. ചികിത്സയ്ക്ക് നിർദേശിച്ച രോഗികൾക്ക് അഹല്യ ഹോസ്പിറ്റലിൽ സൗജന്യമായി ശസ്ത്രക്രിയകളും കണ്ണാടി വിതരണവും നടത്തും ലൈബ്രറി സെക്രട്ടറി കെ.ടി. മോഹനൻ അധ്യക്ഷത വഹിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ഹോണററി പ്രസിഡന്റ് ടോം ജോസഫ് കുന്നേൽ ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, ബിഎംഎസ് മേഘലാ സെക്രട്ടറി പി.ബി. സാബു, പഞ്ചായത്തംഗം പി.എ. വേലുക്കുട്ടൻ, ലൈബ്രറി കൗണ്‍സിൽ തൊടുപുഴ താലൂക്ക് കമ്മിറ്റിയംഗം എ.എൻ. മോഹനൻ ബിറ്റാജ് പ്രഭാകർ, ബിജു ജോർജ്, ലൈബ്രേറിയൻ ആര്യ മനു എന്നിവർ പ്രസംഗിച്ചു.