മൂ​ല​മ​റ്റം: ആ​ദി​വാ​സി യു​വാ​വി​നെ ആ​ക്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ല​പ്പ​ള്ളി അ​നൂ​ർ പാ​ലൂ​ർ അ​നി​യ​ൻ എ​ന്നു വി​ളി​ക്കു​ന്ന രാ​ജീ​വ് (62) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ല​പ്പ​ള്ളി അ​നൂ​ർ കു​ള​ക്കാ​ട്ട് ക്ലീ​റ്റ​സി​നെ മൂ​ല​മ​റ്റം ടാ​ക്സി സ്റ്റാ​ൻ​ഡി​ൽവ​ച്ച് മ​ർ​ദി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ന​വം​ബ​ർ 17 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക്ലീ​റ്റ​സ് ഓ​ടി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ ചോ​ദി​ച്ച പ്ര​തി സ്റ്റാ​ൻ​ഡി​ൽ ചെ​ല്ലു​ക​യും ന​ന്പ​ർ ചോ​ദി​ക്കു​ക​യും ചെ​യ്തു. ന​ന്പ​ർ വ​ണ്ടി​യി​ൽ എ​ഴു​തി​യി​ട്ടു​ണ്ടെ​ന്നും എ​ഴു​തി എ​ടു​ത്തോ എ​ന്നും പ​റ​ഞ്ഞ​ത് ഇ​ഷ്ട​പ്പെ​ടാ​തെ പ്ര​തി ക്ലീ​റ്റ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നുശേ​ഷം ക്ലീ​റ്റ​സി​ന്‍റെ അ​നൂ​രു​ള്ള വീ​ട് അ​ടി​ച്ചുത​ക​ർ​ക്കു​ക​യും ചെ​യ്തു. മ​ർ​ദന​മേ​റ്റ ക്ലീ​റ്റ​സ് പി​ന്നീ​ട് മൂ​ല​മ​റ്റം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

പ​ട്ടി​ക​ജാ​തി -വ​ർ​ഗ അ​തി​ക്ര​മ​ത്തി​നാ​ണ് കേ​സ് എ​ടു​ത്ത​ത്. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വേ​ൽ പോ​ളി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കാ​ഞ്ഞാ​ർ എ​സ്എ​ച്ച്ഒ ശ്യാം​കു​മാ​ർ, എ​സ്ഐ ബൈ​ജു പി.​ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.