തൊ​ടു​പു​ഴ: ക​ന​ത്ത ചൂ​ടി​ൽ ജ​ന​ങ്ങ​ൾ വ​ല​യു​ന്നു. പ​ക​ൽ​സ​മ​യ​ത്ത് അ​തി ക​ഠി​ന​മാ​യ ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഏ​പ്രി​ൽ, മേയ് മാ​സ​ത്തോ​ടെ​യാ​ണ് സാ​ധാ​ര​ണ​യാ​യി ക​ഠി​ന​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ നേ​ര​ത്തേത​ന്നെ അ​സ​ഹ​നീ​യ​മാ​യ ചൂ​ടാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

പു​ല​ർ​ച്ചെ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ണ്ടെ​ങ്കി​ലും സൂ​ര്യ​ൻ ഉ​ദി​ക്കു​ന്ന​തോ​ടെ വേ​ന​ലി​ന്‍റെ കാ​ഠി​ന്യ​മേ​റു​ക​യാ​ണ്. വേ​ന​ൽ അ​ധി​ക​രി​ച്ച​തോ​ടെ ശീ​ത​ളപാ​നീ​യ​ങ്ങ​ൾ, ഐ​സ്ക്രീം തു​ട​ങ്ങി​യ​വ​യ്ക്ക് വി​ല വ​ർ​ധി​ച്ചു. വ​ലി​യ തോ​തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​വും ത​കൃ​തി​യാ​യി​ട്ടു​ണ്ട്. ക​രി​ക്ക്, കു​ലു​ക്കി സ​ർ​ബ​ത്ത്, ഐ​സ്ക്രീം, സം​ഭാ​രം എ​ന്നി​വ​യ്ക്കു പു​റ​മേ വി​വി​ധത​രം ജ്യൂ​സു​ക​ൾ, ഷേ​യ്ക്കു​ക​ൾ, ഫ​ലൂ​ഡ തു​ട​ങ്ങി ഉ​ള്ളു ത​ണു​പ്പി​ക്കാ​നു​ള്ള ഒ​ട്ടേ​റെ ഉ​ത്പന്നങ്ങ​ളു​ടെ​യും വി​ൽ​പ്പ​ന വ​ർ​ധി​ച്ചു.

മു​ൻ​ക​രു​ത​ൽ വേ​ണം:
ആ​രോ​ഗ്യ​വ​കു​പ്പ്

ചൂ​ടു കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ര്യാ​ത​പം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ജ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ഡി​എം​ഒ ഡോ. ​എ​സ്.​ സു​രേ​ഷ് വ​ർ​ഗീ​സ് പ​റ​ഞ്ഞു. ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക, വെ​യി​ല​ത്തു ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്പോ​ൾ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ക്കു​ക. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ മൂ​ന്നു​വ​രെ​യു​ള്ള സ​മ​യം വി​ശ്ര​മി​ച്ചു രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി ജോ​ലി ചെ​യ്യു​ക, കു​ട്ടി​ക​ളെ വെ​യി​ല​ത്തു ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക, പ്രാ​യ​മു​ള്ള​വ​രു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ​യും കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണം. ക​ട്ടി​കു​റ​ഞ്ഞ​തും വെ​ളു​ത്ത​തോ ഇ​ളം നി​റ​ത്തി​ലു​ള്ള​തോ ആ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​താ​ണു ന​ല്ല​ത്. വീ​ടി​ന​ക​ത്ത് ധാ​രാ​ളം കാ​റ്റ് ക​ട​ക്കു​ന്ന രീ​തി​യി​ൽ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും തു​റ​ന്നി​ടാ​നും ശ്ര​ദ്ധി​ക്ക​ണം. വെ​യി​ല​ത്ത് പാ​ർ​ക്ക് ചെ​യ്യു​ന്ന കാ​റു​ക​ളി​ലും മ​റ്റും കു​ട്ടി​ക​ളെ ഇ​രു​ത്തി പോ​ക​രു​ത്. ചൂ​ട് കൂ​ടു​ത​ലു​ള്ള സ​മ​യ​ത്ത് തു​റ​സാ​യ സ്ഥ​ല​ത്ത് സ​ഞ്ച​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. കാ​ൽ​ന​ട​യാ​യി പോ​കേ​ണ്ടി വ​ന്നാ​ൽ കു​ട ചൂ​ടു​ക​യും കൈ​യി​ൽ ശു​ദ്ധ​ജ​ലം ക​രു​തു​ക​യും വേ​ണം.

നീ​ർ​ച്ചാ​ലു​ക​ൾ
വ​ര​ണ്ടുതു​ട​ങ്ങി

വേ​ന​ൽ​ക്കാ​ല​മാ​യ​തോ​ടെ നീ​ർ​ച്ചാ​ലു​ക​ൾ വ​റ്റി വ​ര​ണ്ടു തു​ട​ങ്ങി. മ​ഴ​ക്കാ​ല​ത്ത് സ​ഞ്ചാ​രി​ക​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ എ​ല്ലാംത​ന്നെ വ​ര​ണ്ടു​ണ​ങ്ങി​യ നി​ല​യി​ലാ​ണ്.

മ​ഴ​ക്കാ​ല​ത്ത് ജ​ല സ​മൃ​ദ്ധ​മാ​യി​രു​ന്ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ നീ​ർ​ച്ചാ​ലു​ക​ളാ​യി മാ​റി​യ​ത്. പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​മൊ​ഴു​ക്ക് പൂ​ർ​ണ​മാ​യും നി​ല​ച്ച നി​ല​യി​ലാ​ണ്. ജി​ല്ല​യു​ടെ ടൂ​റി​സം രം​ഗ​ത്ത് പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ് ചെ​റു​തും വ​ലു​തു​മാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ. ഇ​വി​ടെ​യെ​ല്ലാം ജ​ല​മൊ​ഴു​ക്ക് നി​ല​ച്ച​തോ​ടെ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വും കു​റ​ഞ്ഞു. ഇ​പ്പോ​ൾ ചൂ​ടി​ൽനി​ന്നും ര​ക്ഷനേ​ടാ​ൻ മൂ​ന്നാ​ർ പോ​ലെ ത​ണു​പ്പു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​യ്ക്കാ​ണ് സ​ഞ്ചാ​രി​ക​ൾ യാ​ത്ര ന​ട​ത്തു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​തി​ക​ഠി​ന​മാ​യ ചൂ​ടി​നെ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്.

ആ​ശ്വാ​സം തേ​ടി
വ​ന്യ​മൃ​ഗ​ങ്ങ​ളും

വ​ന​ത്തി​നു​ള്ളി​ലെ നീ​രു​റ​വ​ക​ൾ വ​റ്റി​ത്തു​ട​ങ്ങി​യ​തോ​ടെ കാ​ട്ടു​മൃ​ഗ​ങ്ങ​ളും വെ​ള്ളം തേ​ടി കാ​ടി​റ​ങ്ങു​ന്ന​ത് പ​തി​വാ​യി. ആ​ന​യും കാ​ട്ടു​പോ​ത്തും മാ​നും മ്ലാ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ട്ടു​മൃ​ഗ​ങ്ങ​ൾ ദാ​ഹ​ജ​ലം തേ​ടി ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്.

വ​ന​ത്തി​നു​ള്ളി​ൽ ജ​ല, ഭ​ക്ഷ​ണ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങിത്തു​ട​ങ്ങി​യ​ത്. ജി​ല്ല​യി​ൽ പ​ല ഭാ​ഗ​ത്തും കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന​തി​നു കാ​ര​ണം ജ​ല​ക്ഷാ​മ​മാ​ണെ​ന്ന് വ​നം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

വ​ന്യ​മൃ​ഗ​ങ്ങ​ൾ വെ​ള്ളം കു​ടി​ച്ചി​രു​ന്ന അ​രു​വി​ക​ളും നീ​രു​റ​വ​ക​ളും വ​റ്റി​യ​തോ​ടെ​യാ​ണ് ഇ​വ കാ​ടി​റ​ങ്ങി പു​ഴ​ക​ളും തോ​ടു​ക​ളും തേ​ടി​യെ​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ തീ​റ്റ​യും വെ​ള്ള​വും തേ​ടി കാ​ടി​റ​ങ്ങി വ​രു​ന്ന കാ​ട്ടാ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റു​ക​യും ചെ​യ്യു​ന്നു. ഇ​തി​നു പു​റ​മെ പു​ൽ​മേ​ടു​ക​ളി​ലും മ​റ്റും കാ​ട്ടു​തീ​യി​ടു​ന്ന​തും മ​റ്റൊ​രു ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്.

ചൂ​ടി​ന് കാ​ഠി​ന്യ​മേ​റി​യ​തോ​ടെ പാ​ന്പു​ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​യി. ചൂ​ടി​ൽ നി​ന്നും ര​ക്ഷ നേ​ടാ​നാ​യി നീ​ർ​ച്ചാ​ലു​ക​ളു​ടെ അ​ടു​ത്തേ​യ്ക്ക് പോ​കു​ന്ന പാ​ന്പു​ക​ളെ ഇ​പ്പോ​ൾ പ​ല​യി​ട​ങ്ങ​ളി​ലും കാ​ണാ​ൻ ക​ഴി​യും.

പാ​ന്പു​ക​ൾ ക​ഴി​യു​ന്ന മാ​ള​ങ്ങ​ളി​ലും മ​റ്റും ചൂ​ടു കൂ​ടി​യ​തോ​ടെ​യാ​ണ് ഇ​വ പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​ത്. മൂ​ർ​ഖ​ൻ അ​ട​ക്ക​മു​ള്ള വി​ഷ​പ്പാ​ന്പു​ക​ൾ ഇ​ത്ത​രം സ​മ​യ​ങ്ങ​ളി​ൽ വെ​ള്ളം ല​ഭി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലേ​യ്ക്ക് ക​ട​ക്കാ​റു​ണ്ട്. കൂ​ടാ​തെ ത​ണു​പ്പു ല​ഭി​ക്കാ​നാ​യി വീ​ടു​ക​ളു​ടെ മ​ച്ചി​ലും മ​റ്റും പാ​ന്പു​ക​ൾ ക​യ​റി​ക്കൂ​ടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് മു​ന്ന​റി​യി​പ്പു ന​ൽ​കി.