നെ​ടു​ങ്ക​ണ്ടം: ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്ന് വി​ചാ​രി​ക്കു​ന്ന മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യ്യാ​റാ​ക്ക​ല്‍ ഏ​ഴ് പ​തി​റ്റാ​ണ്ട് മു​മ്പ് പ​ട്ടം​കോ​ള​നി​യി​ല്‍ ന​ട​പ്പാ​ക്കി​യെ​ന്ന​ത് അ​ത്ഭു​ത​മു​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ഈ ​മേ​ഖ​ല​യെ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക എ​ന്ന ഇ​ച്ഛാ​ശ​ക്തി​യു​ള്ള തീ​രു​മാ​ന​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് പ​ട്ടം​കോ​ള​നി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തൂ​ക്കു​പാ​ല​ത്ത് പ​ട്ടം​കോ​ള​നി​യു​ടെ സ​പ്ത​തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കു​ടി​യി​രു​ത്ത​പ്പെ​ട്ട ക​ര്‍​ഷ​ക​രി​ല്‍ ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രെ​യും അ​വ​രു​ടെ ഭാ​ര്യ​മാ​രേ​യും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ആ​ദ​രി​ച്ചു. ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ​മ്മ ഗോ​പി​നാ​ഥ​ന്‍ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ന്‍ നീ​റ​ണാ​ക്കു​ന്നേ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ ജോ​സ് തെ​ക്കേ​ക്കു​റ്റ്, പ്രീ​മി ലാ​ലി​ച്ച​ന്‍, നേ​താ​ക്ക​ളാ​യ ജോ​സ് പാ​ല​ത്തി​നാ​ല്‍, പി.​എ​ന്‍. വി​ജ​യ​ന്‍, എം.​എ​ന്‍. ഗോ​പി, വി.​സി. അ​നി​ല്‍, അ​ബ്ദു​ള്‍ അ​സീ​സ്, സ​രി​ത രാ​ജേ​ഷ്, കെ.​ജി. ഓ​മ​ന​ക്കു​ട്ട​ന്‍, ജോ​ജി ഇ​ട​പ്പ​ള്ളി​കു​ന്നേ​ല്‍, ബി​ജു കോ​ട്ട​യി​ല്‍, കെ.​എ​ച്ച്. ഈ​സ, കെ.​ആ​ര്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ജോ​മോ​ന്‍ താ​ന്നി​ക്ക​ല്‍, ജി. ​ഗോ​പ​കൃ​ഷ്ണ​ന്‍, സി​ന്ധു സു​കു​മാ​ര​ന്‍ നാ​യ​ര്‍, കെ.​എ​സ്. രാ​ജ്‌​മോ​ഹ​ന്‍, പി.​ഇ. മു​ഹ​മ​ദ് ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.