റേഷന്‍ കടകള്‍ക്കു മുമ്പില്‍ സമരം നടത്തി
1509066
Tuesday, January 28, 2025 11:47 PM IST
നെടുങ്കണ്ടം: കേരളത്തിലെ പൊതുവിതരണ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങളിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാമ്പാടുംപാറയിലെ റേഷന്‍ കടക്ക് മുമ്പില്‍ ധര്‍ണാ സമരം നടത്തി. റേഷന്‍ കടകളിലെ ഇ-പോസ് മെഷീനുകളുടെ തകരാറ് ഉപഭോക്താക്കളെ വലയ്ക്കുകയാണെന്നും രണ്ടും മൂന്നും തവണ റേഷന്‍ വാങ്ങാനായി കടകളില്‍ പോകേണ്ട അവസ്ഥയാണെന്നും സമരക്കാർ ആരോപിച്ചു. ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ പല തീയതികളിലായാണ് എത്തുന്നത്. ഇതുമൂലം ജോലി പോലും ഉപേക്ഷിച്ച് റേഷന്‍കടകളില്‍ പോകേണ്ട ഗതികേടിലാണ് ഉപഭോക്താക്കള്‍.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് മുൻപിൽ നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് പാമ്പാടുംപാറയിലും സമരം നടത്തിയത്. പ്രതിഷേധ പരിപാടി ഡിസിസി ജന. സെക്രട്ടറി ജി. മുരളീധരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരന്, ജോസഫ് ചാക്കോ താന്നിക്കല്‍, ഗോപാലകൃഷ്ണന് നിലയ്ക്കല്‍, ഷാജി വട്ടോത്ത്, ജോസ് അമ്മന്‍ചേരില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൊടുപുഴ: കേരളത്തിലെ പൊതുവിതരണ മേഖലയെ തകർക്കുന്ന സമീപനമാണ് പിണറായി സർക്കാർ നടത്തി വരുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ. തൊടുപുഴ വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഷൻ കടയുടെ മുന്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ.ജി. സജിമോൻ, കെ.പി. റോയ്, സുരേഷ് രാജു, റോബിൻ മൈലാടി, കെ.എ. ഷഫീക്, പി.വി. അച്ചാമ്മ, രാജി അജേഷ്, കെ.വി. ബാബു, സാജു ആന്റണി, ടി.എൽ. അക്ബർ എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ: കെപിസിസി ആഹ്വാനം ചെയ്ത റേഷൻ കട സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം കാരിക്കോട് റേഷൻ കടയ്ക്ക് മുന്നിൽ ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എച്ച്. സജീവ് അധ്യക്ഷത വഹിച്ചു.
ടി.ജെ. പീറ്റർ, ചാർലി ആന്റണി, വി.ഇ. താജുദീൻ, ടോമി പാലയ്ക്കൽ, എം.കെ. ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.
പുറപ്പുഴ: കോണ്‍ഗ്രസ് പുറപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിത്തല റേഷൻ കടയ്ക്ക് മുന്നിൽ സമരം നടത്തി. മുൻ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ ജോസഫ് അധ്യക്ഷത വഹിച്ചു. സോമി വട്ടക്കാട്ട്, രാജേശ്വരി ഹരിധരൻ, ആൻസി ജോജോ, ജിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
ഉടുന്പന്നൂർ: കോണ്‍ഗ്രസ് ഉടുന്പന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണ്‍ റേഷൻ കടയിലേക്ക് മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പൻ അധ്യക്ഷത വഹിച്ചു. കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. സിബി ദാമോദരൻ, സോമി അഗസ്റ്റിൻ, അഖിലേഷ് ദാമോദരൻ. ജോർജ് മേച്ചേരി. ജിജി സുരേന്ദ്രൻ. സൈസി ഡെനിൽ, ഹാജറ സെയ്ദ് മുഹമ്മദ്, റിമിസ് കൂരാപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
രാജാക്കാട്: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുന്പോൾ റേഷൻ വിതരണം അവതാളത്തിലാക്കി മാവേലി സ്റ്റോറുകളിലെ സബ്സിഡി സാധനങ്ങളുടെ വില കുത്തനെ ഉയർത്തിയ പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയവിടുതി റേഷൻ ഡിപ്പോയുടെ മുന്പിൽ ധർണ നടത്തി.
പ്രതിഷേധ ധർണ ഉടുന്പൻചോല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.പി. ജോസ് ഉദ്ഘാടനം ചെയ്തു. രാജാക്കാട് മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴി അധ്യക്ഷത വഹിച്ചു.
കെ.എസ്.അരുണ്‍കുമാർ, സ്റ്റാലിൻ മർക്കോസ്, ബെന്നി പാലക്കാട്ട്, ലിജോ മുണ്ടപ്ലാക്കൽ,കെ.കെ. രാജൻ,സിജു മങ്കുഴി,സിനി മൂലംകുഴി തുടങ്ങിയവർ പ്രസംഗിച്ചു.