ഉപ്പു​ത​റ: പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ ക​ട്ട​പ്പ​ന - ച​പ്പാ​ത്ത് റീ​ച്ചി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യും നി​ല​ച്ചു. ചെ​യ്ത പ​ണി​യു​ടെ പ​ണം കി​ട്ടാ​ത്ത​തി​നാ​ൽ ഉ​പ​ക​രാ​റു​കാ​ർ ആ​റു​മാ​സം മു​ൻ​പ് ഏ​റ്റെ​ടു​ത്ത പ​ണി ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പി​ന്നീ​ട് ക​മ്പ​നി നേ​രി​ട്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ച് ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഏ​താ​നും പ​ണി​ക​ൾ ന​ട​ത്തിവ​ന്നി​രു​ന്നു. എ​ന്നാ​ൽ, പ​ണി​ക്കൂ​ലി കി​ട്ടാ​തെ വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രും പ​ണി​ക്ക് എ​ത്തി​യി​ല്ല.

ക​മ്പ​നി​യു​ടെ സൂപ്പർ​വൈ​സ​ർ​മാ​രും സ്ഥ​ലം വി​ട്ട​തോ​ടെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യും നി​ല​ച്ചു. ക​ലു​ങ്ക്, സം​ര​ക്ഷ​ണ ഭി​ത്തി, വീ​ടു​ക​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ക​യ​റാ​നു​ള്ള വ​ഴി​ക​ൾ തു​ട​ങ്ങി പ്ര​ധാ​ന പ​ണി​ക​ൾ ബാ​ക്കി നി​ൽ​ക്കേ​യാ​ണ് നി​ർ​മാ​ണം നി​ല​ച്ച​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ റോ​ഡ് നി​ര​പ്പാ​ക്ക​ലും ഒ​ന്നാം ഘ​ട്ട ടാ​റിം​ഗും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ളും ബാ​ക്കി​യു​ണ്ട്. സം​ര​ക്ഷ​ണഭി​ത്തി നി​ർ​മാ​ണം പാ​തിവ​ഴി​യി​ൽ മു​ട​ങ്ങി​യ​തോ​ടെ നി​ര​വ​ധി വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. ശ​ക്ത​മാ​യ മ​ഴ പെ​യ്താ​ൽ ഇ​തെ​ല്ലാം നി​ലംപൊ​ത്തും. സം​ര​ക്ഷ​ണഭി​ത്തി നി​ർ​മാ​ണം ന​ട​ക്കു​ന്നി​ട​ത്തെ വീ​ട്ടു​കാ​ർ വാ​ട​ക വീ​ടു​ക​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. നി​ർ​മാ​ണം നി​ല​ച്ച​തോ​ടെ ഇ​വ​രും പ്ര​തി​സ​ന്ധി​യി​ലാ​യി.

പ​ണി ന​ട​ക്കു​ന്ന മി​ക്ക​യി​ട​ങ്ങ​ളി​ലും ഒ​രു വ​ശ​ത്തുകൂ​ടി മാ​ത്ര​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത്. ക​ലു​ങ്കി​ന്‍റെ പ​ണി ന​ട​ക്കു​ന്ന ച​പ്പാ​ത്ത് ടൗ​ണി​ൽ ഇ​തുകാ​ര​ണം മി​ക്ക​പ്പോ​ഴും ട്രാ​ഫി​ക് ത​ട​സം ഉ​ണ്ടാ​കു​ന്നു​ണ്ട്. പ​ര​പ്പ് ടൗ​ണി​ൽ ക​ലു​ങ്ക് പ​ണി​യാ​ൻ എ​ട്ടു മാ​സം മു​ൻ​പ് ഒ​രു വ​ശം കു​ഴി​ച്ചി​ട്ട​താ​ണ്. പി​ന്നീ​ട് ഒ​രു പ​ണി​യും ചെ​യ്തി​ല്ല.

കു​ഴി​യി​ൽ മ​ലി​നജ​ലം കെ​ട്ടി​നി​ൽ​ക്കു​ന്ന​തി​നാ​ൽ ദു​ർ​ഗ​ന്ധ​വും കൊ​തു​കുശ​ല്യ​വും രൂ​ക്ഷ​മാ​ണ്. മ​ണ്ണു പ​ണി മാ​ത്രം ന​ട​ത്തി​യ ഭാ​ഗ​ങ്ങ​ളി​ലെ നാ​ട്ടു​കാ​ർ പൊ​ടി​ശ​ല്യം സ​ഹി​ച്ചു മ​ടു​ത്തു. റോ​ഡ് പ​ണി​യി​ലെ അ​പാ​ക​ത​യും മെ​ല്ല​പ്പോ​ക്കും കാ​ര​ണം ഒ​ന്ന​ര വ​ർ​ഷ​മാ​യി നാ​ട്ടു​കാ​ർ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. അ​തി​നി​ടെ​യാ​ണ് മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം നി​ല​ച്ചി​രി​ക്കു​ന്ന​ത്.