തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ പ്ര​ശ്നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​നാ​ധി​പ​ത്യ അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 18നു ​രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഡാ​മി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യി​ൽ നി​ന്നും 136 അ​ടി​യി​ലേ​ക്ക് താ​ഴ്ത്തു​ക, ട​ണ​ൽ നി​ർ​മി​ച്ച് വെ​ള്ളം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക, ദേ​ശീ​യ ഡാം ​സു​ര​ക്ഷാ അ​ഥോ​റി​ട്ടി​യി​ൽ നി​യ​മി​ച്ച കേ​ര​ള​ത്തി​ന്‍റെ ര​ണ്ടു​പ്ര​തി​നി​ധി​ക​ളെ സ്ഥി​ര​മാ​യി നി​ല​നി​ർ​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്.

അ​ടു​ത്ത​മാ​സം ഒ​ന്നി​ന് കു​മ​ളി അ​തി​ർ​ത്തി​യി​ൽ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്ന​തി​ന് ഒ​പ്പു​ശേ​ഖ​ര​ണ​വും ഗാ​ന്ധി​യ​ൻ തോ​മ​സ് കു​ഴി​ഞ്ഞാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​വാ​സ സ​മ​ര​വും ന​ട​ത്തും. കേ​ര​ള​വും ത​മി​ഴ്നാ​ടും ത​മ്മി​ൽ യോ​ജി​ച്ച തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ ഇ​രു​മു​ഖ്യ​മ​ന്ത്രി​മാ​രും ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജ​നാ​ധി​പ​ത്യ​സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ കെ.​എം.​സു​ബൈ​ർ, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യു സ്റ്റീ​ഫ​ൻ, അ​ഡ്വ.​ജി​ജി മാ​ത്യു, കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ കൊ​ടു​ങ്ങൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.