സാപിയൻഷ്യ സൈക്കോളജി കോളജിന്റെ ജൂബിലി ആഘോഷിച്ചു
1509056
Tuesday, January 28, 2025 11:47 PM IST
തൊടുപുഴ: തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിൽ മുതലക്കോടത്ത് പ്രവർത്തിക്കുന്ന സാപിയൻഷ്യ സൈക്കോളജി കോളജിന്റെ രജത ജൂബിലി ആഘോഷിച്ചു. പ്രൊവിൻഷ്യൽ കൗണ്‍സലർ സിസ്റ്റർ ഡോ. ഷോളി ഉദ്ഘാടനം ചെയ്തു. സിസ്റ്റർ റെജിൻ മരിയ അധ്യക്ഷത വഹിച്ചു.
സിസ്റ്റർ ജെയിൻ ഫ്രാൻസിസ്, ഡോ. സിസ്റ്റർ ഷാലു കോയിക്കര, നഗരസഭാ കൗണ്‍സലർ പ്രഫ. ജെസി ആന്റണി, സോഫി ജോണ്‍, റവ. ഡോ. ജോർജ് താനത്തുപറന്പിൽ, പി.എം. ഷാജി, എസ്. നിഖിൽ, വിവിഷ് വി. റോൾഡന്റ്, സിസ്റ്റർ തെരേസ് കുന്നുംപുറത്ത്, മരിയ തെരേസ് എന്നിവർ പ്രസംഗിച്ചു.
സിസ്റ്റർ അക്വീന ഇന്പാലിൽ പ്രവർത്തനം വിശദീകരിച്ചു. പൂർവവിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.