നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തി​ന്‍റെ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കേ​ണ്ട 34 പ​ദ്ധ​തി​ക​ൾ ജ​ന പ്ര​തി​നി​ധി​ക​ള്‍​ക്കും അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ള്‍​ക്കും സ​മ​ര്‍​പ്പി​ച്ച​താ​യി നെ​ടു​ങ്ക​ണ്ടം വി​ക​സ​ന​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. 2025 മു​ത​ല്‍ 2035 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട​തും പു​തി​യ പ​ദ്ധ​തി​ക​ളു​മാ​ണ് നി​ര്‍​ദേശ​ങ്ങ​ളി​ലു​ള്ള​ത്.​

മ​ന്ദ​ഗ​തി​യി​ൽ നീ​ങ്ങു​ന്ന ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ​ണി​ക​ള്‍ എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തീ​ക​രി​ച്ച് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണം. പ​ച്ച​ടി​യി​ലെ ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം നി​ശ്ചി​ത സ​മ​യ​ത്തു​ത​ന്നെ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. പ​ടി​ഞ്ഞാ​റേ​ക്ക​വ​ല കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡ് വ​ഴി ച​ക്ക​ക്കാ​നം ക​ല്ലാ​ര്‍ വ​രെ​യു​ള്ള റോ​ഡ് ബൈ ​പാ​സാ​യി മാ​റ്റാ​ന്‍ പി​ഡ​ബ്ലി​യു​ഡി ഏ​റ്റെ​ടു​ക്ക​ണം.

ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​ഖ​ല​യി​ലെ ചെ​റു​തും​വ​ലു​തു​മാ​യ ഡെ​സ്റ്റി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ൾ ഏ​കോ​പി​പ്പി​ച്ച് സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​നോ​ടു ചേ​ര്‍​ന്നു​ള്ള 95 സെ​ന്‍റ് സ്ഥ​ല​ത്ത് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ മ​ള്‍​ട്ടി പ​ര്‍​പ്പ​സ് സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സ്, മി​നി സ്റ്റേ​ഡി​യം, ഹാ​ള്‍ തു​ട​ങ്ങി​യ​വ നി​ര്‍​മി​ക്ക​ണം. നെ​ടു​ങ്ക​ണ്ട​ത്ത് 1500 പേ​ര്‍​ക്കെ​ങ്കി​ലും ഇ​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ടൗ​ണ്‍ ഹാ​ള്‍ നി​ര്‍​മി​ക്ക​ണം, ടൗ​ണി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രിവ​ക സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ല്‍​ക​ണം. കോ​ട​തി സ​മു​ച്ച​യം, സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ല്‍, ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍, കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ, എ​ന്‍​സി​സി ഓ​ഫീ​സ്, ഐ​എ​ച്ച്ആ​ര്‍​ഡി കോ​ള​ജ് തു​ട​ങ്ങി​യ​വ​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ക്ക​ണം. ടൗ​ണി​ല്‍ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം, വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന നി​ര്‍​ദേശ​ങ്ങ​ള്‍.

ഇ​പ്പോ​ള്‍ നെ​ടു​ങ്ക​ണ്ട​ത്ത് ഉ​ണ്ടാ​യി​രി​ക്കു​ന്ന വി​ക​സ​ന​ങ്ങ​ള്‍ മു​മ്പ് വി​ക​സ​ന സ​മി​തി ന​ല്‍​കി​യ നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ഫ​ല​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് എം. ​സു​കു​മാ​ര​ന്‍, സെ​ക്ര​ട്ട​റി ജെ​യിം​സ് ക​ത്തി​ലാ​ങ്ക​ല്‍, പി.​ജി. ര​വീ​ന്ദ്ര​നാ​ഥ്, ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ല്‍, എം.​എ​സ്. മ​ഹേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.