കൊ​ടു​വേ​ലി: ദേ​ശീ​യ​പ​ത്ര​ദി​നാ​ച​ര​ണം വ്യ​ത്യ​സ്ത പ​ഠ​നാ​നു​ഭ​വ​മാ​ക്കി കൊ​ടു​വേ​ലി സാ​ൻ​ജോ സി​എം​ഐ പ്ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. പ​ത്ര​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ കോ​ട്ട​യം ദീ​പി​ക ഓ​ഫീ​സും പ്ര​സും സ​ന്ദ​ർ​ശി​ച്ചു. ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ.​ ജോ​ർ​ജ് കു​ടി​ലി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

സ​ർ​ക്കു​ലേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ ഒ​രു ദി​ന​പ​ത്രം രൂ​പ​പ്പെ​ടു​ന്ന​തി​ന്‍റെ വി​വി​ധ ​ഘ​ട്ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. രാ​ഷ്‌ട്രദീ​പി​ക സാ​യാ​ഹ്ന പ​ത്ര​ത്തി​ന്‍റെ പ്രി​ന്‍റിം​ഗ് നേ​രി​ൽ കാ​ണു​ന്ന​തി​നും കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു.

പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ഭി​രു​ചി​യു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർഥി​ക​ളാ​ണ് പ​ഠ​ന യാ​ത്ര​യു​ടെ ഭാ​ഗ​മാ​യ​ത്. അ​ധ്യാ​പ​ക​രാ​യ ജി​നേ​ഷ് ജോ​ർ​ജ്, ജ്യോ​തി മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.