അടി​മാ​ലി: വേ​ന​ലാ​രം​ഭി​ച്ച​തോ​ടെ ക​ല്ലാ​ര്‍ - മാ​ങ്കു​ളം റോ​ഡി​ല്‍ വീ​ണ്ടും കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം. വി​രി​പാ​റ​യ്ക്കും മു​നി​പാ​റയ്​ക്കും ഇ​ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി കാ​ട്ടാ​ന​യി​റ​ങ്ങി. റോ​ഡി​ല്‍ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യ​തോ​ടെ മാ​ങ്കു​ള​ത്തേ​ക്കു​ള്ള രാ​ത്രിയാ​ത്ര ക്ലേ​ശ​ക​ര​മാ​യി. നേ​ര​മി​രു​ളു​ന്ന​തോ​ടെ ആ​ളു​ക​ള്‍ ഭ​യ​പ്പാ​ടോ​ടെ യാ​ത്ര ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്.

വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യാ​യ​തോ​ടെ മാ​ങ്കു​ള​ത്തേ​ക്കും ആ​ന​ക്കു​ള​ത്തേ​ക്കു​മൊ​ക്കെ ധാ​രാ​ളം സ​ഞ്ചാ​രി​ക​ള്‍ രാ​ത്രി​കാ​ല​ത്തും എ​ത്തു​ന്നു​ണ്ട്. ആ​ശു​പ​ത്രി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്‍​പ്പെ​ടെ ആ​ളു​ക​ള്‍ മാ​ങ്കു​ള​ത്തുനി​ന്നും രാ​ത്രി​കാ​ല​ത്ത് പു​റ​ത്തേ​ക്കു യാ​ത്ര ചെ​യ്യാ​റു​ണ്ട്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മ​റ്റി​ട​ങ്ങ​ളി​ല്‍ പോ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും മ​ട​ങ്ങു​ന്ന​വ​രും ധാ​രാ​ള​മാ​ണ്.

മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലും സ​മാ​നരീ​തി​യി​ല്‍ വേ​ന​ല്‍ ക​ന​ത്ത​തോ​ടെ ക​ല്ലാ​ര്‍ മാ​ങ്കു​ളം - റോ​ഡി​ല്‍ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു. ആ​ന​ക​ളു​ടെ ശ​ല്യം വ​ര്‍​ധി​ച്ചാ​ല്‍ രാ​ത്രിയാ​ത്ര മാ​ത്ര​മ​ല്ല ആ​ന​ക​ള്‍ എ​ത്തു​ന്ന പ്ര​ദേ​ശ​ത്തെ ആ​ളു​ക​ളു​ടെ ജീ​വി​ത​വും ദു​സ​ഹ​മാ​കും.

ക​ഴി​ഞ്ഞ വ​ര്‍​ഷം മു​നി​പാ​റ മേ​ഖ​ല​യി​ല്‍ ഒ​ന്നി​ല​ധി​കം ത​വ​ണ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ര്‍ ആ​ന​യു​ടെ മു​മ്പി​ല്‍​പ്പെ​ടു​ക​യും ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ന​ക​ളെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ന്‍ വ​നം​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.