നിയന്ത്രണങ്ങളും പരിധിയും ഇല്ലാതെയാണ് ഭൂപതിവ് നിയമത്തില്‍ മാറ്റം വരുത്തുന്നത്: ഇ.പി. ജയരാജന്
1508804
Monday, January 27, 2025 11:59 PM IST
അടിമാലി: കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിഭൂമിയില്‍ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും പരിധിയും ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂപതിവ് നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ. പി. ജയരാജന്. ആനച്ചാലില്‍ സിപിഎം സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് അടിമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചത്. ഭൂപതിവ് നിയമവും അനുബന്ധ നിയമ പ്രശ്നങ്ങളും എന്ന വിഷയത്തിലാണ് സെമിനാര്‍ നടന്നത്.
ജില്ലാ സെക്രട്ടേറിയറ്റംഗം കെ. വി. ശശി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി. വി. വര്‍ഗീസ്, അഡ്വ. ജോയ്സ് ജോര്‍ജ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍, എഐസിസി അംഗം അഡ്വ. ഇ. എം. ആഗസ്തി, കേരള കോണ്‍ഗ്രസ് - എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ തുടങ്ങിയവർ പ്രസംഗിച്ചു.