ക​ട്ട​പ്പ​ന: കാ​ൽ​വ​രി​മൗ​ണ്ട് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സിന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തിരുനാളിന് 30നു ​കൊ​ടി​യേ​റും.

നാ​ലു ദി​വ​സ​ങ്ങ​ളാ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന - ഇ​ടു​ക്കി മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ, മൂ​വാ​റ്റു​പു​ഴ കാ​ർ​മ​ൽ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ.​മാ​ത്യു മ​ഞ്ഞ​ക്കു​ന്നേ​ൽ സി​എംഐ, ​പ്രൊ​വി​ൻ​ഷ്യ​ൽ ഓ​ഡി​റ്റ​ർ ഫാ. ​ജോ​ർ​ജ് മാ​രി​പ്പാ​ട്ട് സിഎംഐ ​എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. അ​ഞ്ചി​ന് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ പ​ണി​തു​യ​ർ​ത്തി​യി​രി​ക്കു​ന്ന യേ​ശു​വി​ന്‍റെ മ​നു​ഷ്യാ​വ​താ​ര​ത്തി​ന്‍റെ ജൂ​ബി​ലി സ്മാ​ര​ക​മാ​യ വി​യ ഡോ​ള റോ​സ എ​ന്ന ര​ക്ഷാ​ക​ര ശി​ല്പ സ​മു​ച്ച​യ​ത്തി​ന്‍റെ​യും ലൂ​ർ​ദ് മാ​താ​വി​ന്‍റെ ഗ്രോ​ട്ടോ​യു​ടെ​യും വെ​ഞ്ചരി​പ്പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നി​ൽ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് വൈ​കു​ന്നേ​രം 8.45 ന് ​സം​സ്ഥാ​ന നാ​ട​ക അ​വാ​ർ​ഡ് ജേ​താ​വ് കെ.​സി. ജോ​ർ​ജ് ക​ട്ട​പ്പ​ന ര​ചി​ച്ച ഓ​ച്ചി​റ സ​രി​ഗ​യു​ടെ സ​ത്യ​മം​ഗ​ലം ജം​ഗ്ഷ​ൻ എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റു​മെ​ന്ന് ഫാ. ​ഫി​ലി​പ്പ് മ​ണ്ണ​ക​ത്ത്, ഫാ. ​ജോ​ബി​ൻ ഒ​ഴാ​ക്ക​ല്‍, കു​ര്യ​ൻ ചീ​രം​കു​ന്നേ​ൽ , ഈ​പ്പ​ച്ച​ൻ ആ​യി​ല്യ​ക്കു​ന്നേ​ൽ, ജോ​സ​ഫ് കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.