ഭാഷ നമ്മുടെ സംസ്കാര പൈതൃകം: മന്ത്രി റോഷി
1509065
Tuesday, January 28, 2025 11:47 PM IST
തൊടുപുഴ: ഭാഷ നമ്മുടെ സംസ്കാര പൈതൃകമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പൗരസ്ത്യ ഭാഷാധ്യാപക സംഘടനയുടെ 77-ാം സംസ്ഥാന വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലസമൃദ്ധമായിരുന്ന കേരളം ഇന്ന് ശുദ്ധജല ദൗർലഭ്യം നേരിടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് മാറിക്കഴിഞ്ഞു. പൗരസ്ത്യ ഭാഷകളുടെയും സ്ഥിതി വ്യത്യസ്തമല്ല. ഈ രണ്ടു മേഖലയിലും ശക്തമായ കരുതൽ ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിബിഎസ് സംസ്ഥാന പ്രസിഡന്റ് കെ. ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എം.സി. തോമസ്, എം.എൻ. പുരുഷോത്തമൻ നന്പൂതിരി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജനറൽ സെക്രട്ടറി ഡോ. പി.ആർ. രാമചന്ദ്രൻ, കെഎസ്എസ്ടിഎഫ് ജനറൽ സെക്രട്ടറി ജിമ്മി മറ്റത്തിപ്പാറ, മാത്യു അഗസ്റ്റിൻ, സംസ്ഥാന വനിതാവേദി കണ്‍വീനർ ടി.കെ. രഞ്ജിനി എന്നിവർ പ്രസംഗിച്ചു.
യാത്രയയപ്പ് സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. ദിനേശ് കുമാർ അധ്യക്ഷതവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന പ്രസിഡന്റുമാരായ ബാബു ഏബ്രഹാം, പി. നാരായണൻ, കെ.എസ്. വിനോദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ. ദിനേശ് കുമാർ- പ്രസിഡന്റ്, ഡോ. പി. ആർ. രാമചന്ദ്രൻ-ജനറൽ സെക്രട്ടറി, ഫ്രാൻസിസ് ആന്റണി-ഖജാൻജി, കെ.എസ്. വിനോദ്, കെ. പി. മഹേഷ് കുമാർ, ഡോ. കെ. ജയചന്ദ്രൻ, എം.എസ്. ജോബിൻ, എം.കെ. ഗോവിന്ദൻ നന്പൂതിരി-വൈസ് പ്രസിഡന്റുമാർ, കെ.സുരേഷ് ബാബു, അഞ്ജലി ദേവി, ആൻസൻ ഡോമിനിക്, അജേഷ് ജോസ്-സെക്രട്ടറിമാർ, പ്രമോദ് വാഴങ്കര -അക്കാദമിക് കൗണ്‍സിൽ കണ്‍വീനർ, എം.എൻ. രാമപ്രസാദ്-മാസിക കണ്‍വീനർ, ടി.കെ. രഞ്ജിനി-വനിതാവേദി കണ്‍വീനർ, ആർ. രാജേഷ്-സർവീസ് സെൽ കണ്‍വീനർ, കെ.എസ്. വിനു-മീഡിയ സെൽ കണ്‍വീനർ എന്നിവരെ തെരഞ്ഞെടുത്തു.