അ​ടി​മാ​ലി: മു​ക്കു​ടം സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ന്‍റെ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ച്ചു. സു​വ​ര്‍​ണ ദീ​പ്തി - 2025 എ​ന്ന പേ​രി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ര്‍​വ​ഹി​ച്ചു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ളി​ല്‍ പൂ​ര്‍​വ അ​ധ്യാ​പ​ക - വി​ദ്യാ​ര്‍ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ളി​ലെ ആ​ദ്യ ബാ​ച്ചി​നെയും പൂ​ര്‍​വ അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

പു​ന​ര്‍​ജ​നി എ​ന്ന പേ​രി​ല്‍ ന​ട​ന്ന പൂ​ര്‍​വ അ​ധ്യാ​പ​ക - വി​ദ്യാ​ർഥി സം​ഗ​മം കൊ​ന്ന​ത്ത​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യാ റെ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ല​ച്ചി​ത്ര​താ​രം സാ​ജു ന​വോ​ദ​യ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ന്‍ നി​റ​ണാ​കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ്യാ റെ​നീ​ഷ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ആ​നി​യ​മ്മ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥിക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ആ​കാ​ശ​വി​സ്മ​യ​വും ഗാ​ന​മേ​ള​യും ന​ട​ന്നു.