കട്ട​പ്പ​ന: 130 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മു​ല്ല​പ്പെ​രി​യാ​ർ ഡാം ​കേ​ര​ള​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ അ​വ​കാ​ശ സം​ര​ക്ഷ​ണസ​മി​തി സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യു സ്റ്റീ​ഫ​ൻ.​ മു​ല്ല​പ്പെ​രി​യാ​ർ ഡാം ​സു​ര​ക്ഷി​ത​മാ​ണെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം കോ​ട​തി​ക്ക് ല​ഭി​ച്ച തെ​റ്റാ​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​നും സു​പ്രീം​കോ​ട​തി രൂ​പീ​ക​രി​ച്ച മേ​ൽ​നോ​ട്ട​സ​മി​തി​യും ചി​ല താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി തെ​റ്റാ​യ റി​പ്പോ​ർ​ട്ടാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി ഡാം ​സു​ര​ക്ഷി​ത​മാ​ണെ​ന്ന് നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​വി​ദേ​ശ ഏ​ജ​ൻ​സി​ക​ളെക്കൊ​ണ്ട് ഡാ​മി​ന്‍റെ സു​ര​ക്ഷ പ​രി​ശേ​ധി​പ്പി​ക്ക​ണം. ഡാ​മി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യി​ൽ നി​ന്ന് 136 അ​ടി​യി​ലേ​ക്ക് താ​ഴ്ത്തി ട​ണ​ൽ നി​ർ​മി​ച്ചു ത​മി​ഴ്നാ​ടി​ന് ആ​വ​ശ്യ​മാ​യ വെ​ള്ളം കൊ​ടു​ക്കു​ക​യും കേ​ര​ള​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണം.​

അ​ടി​യ​ന്ത​ര​മാ​യി മു​ല്ല​പ്പെ​രി​യാ​ർ ഡാം ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ഗ​വ​ൺ​മെ​ന്‍റ് ഇ​ട​പെ​ട്ട് കേ​ര​ള, ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ച​ർ​ച്ച ചെ​യ്തു പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം. മു​ല്ല​പ്പെ​രി​യാ​ർ ജീ​വ​ര​ക്ഷാ വാ​ഹ​ന പ്ര​ചാ​ര​ണ കാമ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി ര​ണ്ടി​ന് കു​മ​ളി​യി​ൽ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ പ്ര​മു​ഖ ഗാ​ന്ധി​യ​ൻ തോ​മ​സ് കു​ഴി​ഞ്ഞാ​ൽ, മാ​ത്യു സ്റ്റീ​ഫ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​വാ​സ സ​മ​ര​വും പ്ര​ധാ​ന​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ല​ക്ഷം ഒ​പ്പു​ശേ​ഖ​ര​ണ​വും വ​ഴി ത​ട​യ​ൽ സ​മ​ര​വും ന​ട​ത്തും.

ഡാം ​സു​ര​ക്ഷാ സ​മി​തി​യി​ൽ കേ​ര​ള​ത്തി​ലെ ര​ണ്ട് അം​ഗ​ങ്ങ​ളെ സ്ഥി​ര​മാ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​ബ്രു​വ​രി 18ന് ​ജ​നാ​ധി​പ​ത്യ അ​വ​കാ​ശ സം​ര​ക്ഷ​ണസ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം രാ​ജ് ഭ​വ​നി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്തും.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും അ​ടി​യ​ന്ത​ര സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും മാ​ത്യു സ്റ്റീ​ഫ​ൻ അ​റി​യി​ച്ചു.