തൊ​ടു​പു​ഴ: വി​സ്മ​യ കാ​ഴ്ച​യാ​യി ജി​ല്ല​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം. എം.​ ജി​ന​ദേ​വ​ൻ സ്മാ​ര​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലി​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച തൊ​ടു​പു​ഴ ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഫോ​ട്ടോ ജേ​ർ​ണ​ലി​സ്റ്റു​ക​ളു​ടെ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത 50-ഓ​ളം ഫോ​ട്ടോ​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ലെ ആ​നു​കാ​ലി​ക സം​ഭ​വ​ങ്ങ​ളു​ടെ നേ​ർ​കാ​ഴ്ച​യൊ​രു​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും മ​ധു​ര​യി​ലെ അ​ള​കാ​ന​ല്ലൂ​രി​ൽ ന​ട​ന്ന ജെ​ല്ലി​ക്കെ​ട്ടി​ന്‍റേ​തു​ൾ​പ്പെ​ടെ​യു​ള്ള ഫോ​ട്ടോ​ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്. ഇ​ടു​ക്കി​യി​ൽ ആ​ദ്യ​മാ​യി പ​റ​ന്നി​റ​ങ്ങി​യ സീ​പ്ലെ​യി​ൻ, സം​സ്ഥാ​ന​ത്ത് ഏ​റെ വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​യ ഓ​പ്പ​റേ​ഷ​ൻ അ​രി​ക്കൊ​ന്പ​ൻ, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ, പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ, സ​മ​ര​ങ്ങ​ൾ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ സം​ഭ​വ​ങ്ങ​ളു​ടെ നേ​ർ​സാ​ക്ഷ്യ​മാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ളു​മാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്.

ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ൻ. ​വാ​സ​വ​ൻ നി​ർ​വ​ഹി​ച്ചു. ​ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സ​ബീ​ന ബി​ഞ്ചു​വി​ന്‍റെ ചി​ത്രം കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യാ​ണ് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ക​ണ്ണോ​ളി, സെ​ക്ര​ട്ട​റി ജെ​യി​സ് വാ​ട്ട​പ്പി​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ല​ത്തീ​ഫ്, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഷി​യാ​മി, വി.​വി.​ ന​ന്ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​യ്ഞ്ച​ൽ എം.​ ബേ​ബി, ഹാ​രി​സ് മു​ഹ​മ്മ​ദ്, എം.​എ​ൻ.​ സു​രേ​ഷ്, അ​ഫ്സ​ൽ ഇ​ബ്രാ​ഹിം, റെ​ജു അ​ർ​നോ​ൾ​ഡ്, ടെ​ൻ​സിം​ഗ് പോ​ൾ, അ​ജേ​ഷ് ഇ​ട​വെ​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.