കോ​ട്ട​യം: കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചൈ​ത​ന്യ കാ​ര്‍​ഷി​ക​മേ​ള ഫെ​ബ്രു​വ​രി ര​ണ്ടു​മു​ത​ല്‍ ഒ​ന്‍​പ​തു​വ​രെ തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ത്തും.

കാ​ര്‍​ഷി​ക മേ​ള​യോ​ടൊ​പ്പം നാ​ട​ന്‍ പ​ശു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​നം, സ്റ്റാ​ച്ച്യു പാ​ര്‍​ക്ക്, വി​ള പ്ര​ദ​ര്‍​ശ​നം, അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്ക്, പെ​റ്റ് ഷോ, ​പു​രാ​വ​സ്തു പ്ര​ദ​ര്‍​ശ​നം, പൗ​രാ​ണി​ക ഭോ​ജ​ന​ശാ​ല, മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, പ​ച്ച​മ​രു​ന്ന്-​പാ​ര​മ്പ​ര്യ ചി​കി​ത്സാ​രീ​തി പ്ര​ദ​ര്‍​ശ​നം, പു​ഷ്പ​ഫ​ല വൃ​ക്ഷാ​ദി​ക​ളു​ടെ​യും പ​ക്ഷി മൃ​ഗാ​ദി​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​ന​വം വി​പ​ണ​ന​വും തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളു​ണ്ടെ​ന്നു കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ര​ണ്ടി​ന് ഉ​ച്ച​യ്ക്ക് 2.30നു ​സ്വാ​ശ്ര​യ​സം​ഘ​മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നും കാ​ര്‍​ഷി​ക​മേ​ള ഉ​ദ്ഘാ​ട​നം മ​ന്ത്രി പി. ​പ്ര​സാ​ദും നി​ർ​വ​ഹി​ക്കും.​മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് 2.30ന് ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ലി​ന് ഉ​ച്ച​ക്കു 2.30നു ​പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ സ​മ്മേ​ള​നം മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ട്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ദി​നം മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഒ​മ്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ത്തി​ല്‍ കാ​രു​ണ്യ​ശ്രേ​ഷ്ഠ, സാ​മൂ​ഹ്യ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കും.