രാ​ജ​കു​മാ​രി:​ മ​ഞ്ഞ​ക്കു​ഴി​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ചു.വി​ള​വെ​ടു​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ഞ​ക്കു​ഴി പാ​ട​ശേ​ഖ​ര​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ച​ത്. ഒ​രേ​ക്ക​റോ​ളം നെ​ൽ​കൃ​ഷി ന​ട​ത്താ​ൻ ക​ർ​ഷ​ക​ന് മു​പ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വു വ​രു​ന്ന​ത്. പാ​ര​ന്പ​ര്യ​മാ​യി തു​ട​രു​ന്ന ഈ ​കൃ​ഷി വ​ലി​യ ക​ഷ്ട​ത​ക​ൾ അ​നു​ഭ​വി​ച്ചാ​ണ് ഇ​പ്പോ​ഴും പ​ല ക​ർ​ഷ​ക​രും തു​ട​ർ​ന്നു പോ​രു​ന്ന​ത്.

60ൽ ​പ​രം ക​ർ​ഷ​ക​ർ നെ​ൽ​കൃ​ഷി ന​ട​ത്തിവ​ന്നി​രു​ന്ന പാ​ട​ശേ​ഖ​ര​ത്ത് ഇ​ത്ത​ര​ത്തി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം തു​ട​രു​ന്ന​തുമൂ​ലം നെ​ൽ​കൃ​ഷി​യി​ൽ നി​ന്ന് പ​ല​രും പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ പ​തി​ന​ഞ്ചോ​ളം ക​ർ​ഷ​ക​ർ മാ​ത്ര​മാ​ണ് ഈ ​കൃ​ഷി ഇ​വി​ടെ തു​ട​ർ​ന്നു​പോ​രു​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​ന് കാ​ട്ടു​പ​ന്നി​ക​ളാ​ണ് പാ​ട​ശേ​ഖ​ര​ത്ത് എ​ത്തി കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ച​ത്.

നെ​ല്‍​കൃ​ഷി മു​മ്പോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ പാ​ടു​പെട്ട് ഹൈ​റേ​ഞ്ചി​ലെ ‍​ക​ര്‍​ഷ​ക​ര്‍

അടി​മാ​ലി: ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ല്‍നി​ന്നു നെ​ല്‍​കൃ​ഷി അ​ന്യ​മാ​കു​മ്പോ​ള്‍ ചു​രു​ക്കം ചി​ല ക​ര്‍​ഷ​ക​ര്‍ ഇ​പ്പോ​ഴും നെ​ല്‍​കൃ​ഷി ഉ​പേ​ക്ഷി​ക്കാ​തെ മു​മ്പോ​ട്ട് പോ​കു​ക​യാ​ണ്. മു​മ്പു​ണ്ടാ​യി​രു​ന്ന നെ​ല്‍​ക​ര്‍​ഷ​ക​ര്‍ പ​ല​രും കൃ​ഷി​യി​ല്‍ നി​ന്നും പി​ന്‍​വാ​ങ്ങി ക​ഴി​ഞ്ഞു.​

വി​വി​ധ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് ഇ​പ്പോ​ഴും നെ​ല്‍​കൃ​ഷി തു​ട​ര്‍​ന്ന് പോ​രു​ന്ന ക​ര്‍​ഷ​ക​ര്‍ മു​മ്പോ​ട്ട് പോ​കു​ന്ന​ത്.​ വി​ത്തി​റ​ക്കി പ​രി​ച​രി​ച്ച് കൊ​യ്‌​തെ​ടു​ക്കു​മ്പോ​ള്‍ പ​ല​പ്പോ​ഴും ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കുമാ​ത്ര​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് മി​ച്ചം ല​ഭി​ക്കു​ന്ന​ത്.​ വി​ള​വെ​ടു​ക്കു​ന്ന നെ​ല്ല് കൃ​ത്യ​മാ​യി വി​റ്റ​ഴി​ക്കാ​നു​ള്ള വി​പ​ണി​യു​ടെ കു​റ​വ് വെ​ല്ലു​വി​ളി​യാ​ണ്.​

കൃ​ഷി പ​രി​ച​ണ​ത്തി​ന് വേ​ണ്ടു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത കു​റ​വ്, തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി എ​ന്നി​വ​യും നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് പ്ര​തി​സ​ന്ധി​യാ​ണ്. നെ​ല്‍​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ള്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഇ​നി​യും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് നെ​ല്‍​ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്ന് മ​തി​യാ​യ പി​ന്തു​ണ​യും സ​ഹാ​യ​വും നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. കാ​ലാ​വ​സ്ഥ വൃ​തി​യാ​ന​വും കാ​ട്ടു​മൃ​ഗശ​ല്യ​വും നെ​ല്‍​ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളാ​ണ്. നി​ല​വി​ലെ സ്ഥി​തി​യി​ല്‍ മു​മ്പോ​ട്ട് പോ​യാ​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​യാ​ളു​ക​ളും നെ​ല്‍​കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.