കര്‍ഷക കോണ്‍ഗ്രസ് പദയാത്ര ഇന്ന്
1508636
Sunday, January 26, 2025 7:09 AM IST
അടിമാലി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പദയാത്ര ഇന്ന് നടക്കും. നിര്‍മാണ നിരോധനവും മൂന്നാര്‍ ഏരിയ ഹില്‍ അഥോറിറ്റിയും ദുരന്തനിവാരണ നിയമവും റിസര്‍വ് ഫോറസ്റ്റ് വിജ്ഞാപനവും മലയോര ജനതയുടെ കൂടിയിറക്കത്തിന് ആക്കം കൂട്ടുമെന്ന് കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചു. മാങ്കുളത്തെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാനോ വിതരണം ചെയ്ത ഭൂമിക്ക് പട്ടയം ലഭ്യമാക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
മലയോര ഹൈവേയുടെ അലൈന്മെന്റിൽ നിന്നും മാങ്കുളം പഞ്ചായത്തിനെ പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടികള്‍ തുറന്നുകാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് വിരിപാറയില്‍ നിന്നു മാങ്കുളത്തേക്ക് പദയാത്ര നടത്തുന്നത്. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഇ. ജെ. ജോസഫ് നയിക്കുന്ന പദയാത്ര കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ടോമി പാലക്കന് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് പദയാത്ര ഫ്ളാഗ് ഓഫ് ചെയ്യും.