റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണം
1508628
Sunday, January 26, 2025 7:02 AM IST
വണ്ണപ്പുറം: നെയ്യശേരി-തോക്കുന്പൽ സാഡിൽ റോഡിന്റെ മുള്ളരിങ്ങാട് മുതൽ വെള്ളെള്ള് വരെയുള്ള ഭാഗത്ത് നാട്ടുകാർ സ്ഥലം വിട്ടു നൽകിയിട്ടും നിർമാണം ഇഴയുന്നതായി പരാതി. നിർമാണത്തിനു തടസമായി നിൽക്കുന്ന മരക്കുറ്റികൾ പിഴുതു മാറ്റാനോ വളവുകളിൽ വീതി കൂട്ടാനോ കരാറുകാർ തയാറാകുന്നില്ല. ഓടകളുടെ നിർമാണവും നടക്കുന്നില്ല.
ആവശ്യത്തിന് ഫണ്ട് ഉണ്ടായിട്ടും നിലവിലുള്ള റോഡിന്റെ വീതിയേക്കാൾ ഒരു മീറ്റർ മാത്രം വർധിപ്പിച്ചിട്ടുള്ളതിനാൽ അപകട സാധ്യതയും ഏറെയാണ്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റോഡിൽ വലിയ വാഹനങ്ങൾ വന്നാൽ സൈഡ് കൊടുക്കാൻ പോലും വളരെ ബുദ്ധിമുട്ടാണ്. അപാകതകൾ പരിഹരിച്ച് മികച്ച രീതിയിൽ റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് ജനാധിപത്യ കേരള കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.