നെ​ടു​ങ്ക​ണ്ടം: എ​സ്എ​ന്‍​ഡി​പി ശാ​ഖാ​യോ​ഗ​ത്തി​ന്‍റെ ഓ​ഫീ​സ് കോം​പ്ല​ക്‌​സ് ഉ​ദ്ഘാ​ട​ന​വും ആ​ദി കൈ​ലാ​സ ജ​ഗ​ന്നാ​ഥ ശി​ല്പ​ത്തി​ന്‍റെ സ​മ​ര്‍​പ്പ​ണ​വും ഇ​ന്നും ഉ​മാ​മ​ഹേ​ശ്വ​ര ഗു​രു​ദേ​വ ക്ഷേ​ത്ര ഉ​ത്സ​വം നാ​ളെ മു​ത​ലും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് പ​ച്ച​യി​ല്‍ ആ​ദി​കൈ​ലാ​സ ജ​ഗ​ന്നാ​ഥ ശി​ല്പം സ​മ​ര്‍​പ്പി​ക്കും. ശാ​ഖാ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സ​ജി പ​റ​മ്പ​ത്തും വ​നി​താ സം​ഘം ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ക്ര​ട്ട​റി സു​ധാ​ക​ര​ന്‍ ആ​ടി​പ്ലാ​ക്ക​ലും യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ബോ​ര്‍​ഡ് മെ​മ്പ​ര്‍ കെ.​എ​ന്‍. ത​ങ്ക​പ്പ​നും നി​ര്‍​വ​ഹി​ക്കും.

ഉ​മാ​മ​ഹേ​ശ്വ​ര ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ നാ​ളെ മു​ത​ല്‍ മ​ഹാ ശി​വ​പു​രാ​ണ യ​ജ്ഞ​വും 28 മു​ത​ല്‍ ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ തി​രു​വു​ത്സ​വ​വും ന​ട​ക്കു​മെ​ന്ന് ശാ​ഖാ​യോ​ഗം പ്ര​സി​ഡ​ന്‍റ് സ​ജി ചാ​ലി​ല്‍, സെ​ക്ര​ട്ട​റി എ.​വി. മ​ണി​ക്കു​ട്ട​ന്‍, ടി.​ടി. ബാ​ബു, പി.​കെ. ഷാ​ജി, ര​ഘു​നാ​ഥ് കു​ന്നി​ല്‍, അ​രു​ണ്‍​കു​മാ​ര്‍ മ​ഠ​ത്താ​മു​റി​യി​ല്‍, സു​നി​ല്‍ പാ​ണം​പ​റ​മ്പി​ല്‍, ബൈ​ജു കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.