ബോട്ടിൽ ക്രിസ്മസ് കേക്ക് ഒരുക്കി സ്നാക് ബോക്സ്
1488993
Sunday, December 22, 2024 4:05 AM IST
തൊടുപുഴ: സ്നാക് ബോക്സിൽ ക്രിസ്മസിനോടനുബന്ധിച്ച് നിരവധി പുതുമയുള്ള കേക്കുകൾ ഒരുക്കിയിരിക്കുന്നു. ജോണി വാക്കർ ബോട്ടിൽ കേക്ക്, ഹണി കാരറ്റ്, കാരറ്റ് പൈനാപ്പിൾ, ഹെവൻലി ചോക്ലേറ്റ്, ബട്ടർ സ്കോച്ച്, ബ്രിട്ടീഷ് പ്ലം, ഇറ്റാലിയൻ നട്ടീസ്, അൽഫോൻസോ മാംഗോ, ബട്ടർ പൈൻ ആപ്പിൾ, റിച്ച് പ്ലം തുടങ്ങി വ്യത്യസ്തയിനം കേക്കുകളുടെ മായാജാലം തീർത്തിരിക്കുകയാണ് സ്നാക് ബോക്സ്. കൃത്രിമ നിറങ്ങളോ കെമിക്കലുകളോ ചേർക്കാത്ത ശുദ്ധമായ കേക്കുകളാണ് ഗിഫ്റ്റിനായി തയാറാക്കിയിരിക്കുന്നത്.
പുതുമയുള്ള ഫ്രഷ് ക്രീം കേക്കുകളുടെ വൻ ശേഖരം തന്നെ ക്രിസ്മസിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഗുണനിലവാരത്തിലോ രുചിയിലോ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് സ്നാക് ബോക്സ് ഓരോ ഉത്പന്നവും നിർമിച്ചിരിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഫോണ്: 9048744088.