നവകേരള സദസ് ബഹിഷ്കരിച്ചവരെ ജനം ബഹിഷ്കരിച്ചതിന്റെ തെളിവാണ് ജനപങ്കാളിത്തമെന്ന് മന്ത്രി ആന്റണി രാജു
1377659
Tuesday, December 12, 2023 12:12 AM IST
നെടുങ്കണ്ടം: നവകേരള സദസ് ബഹിഷ്കരിച്ചവരെ ജനം ബഹിഷ്കരിച്ചതിന്റെ തെളിവാണ് നവകേരള സദസിലെ ജനപങ്കാളിത്തമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് വിഷയങ്ങള്‍ ഇല്ലാതെവന്നപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനെപ്പറ്റി കഴമ്പില്ലാത്ത ആരോപണം ഉന്നയിച്ചവരെ ജനം തള്ളിയെന്നും നെടുങ്കണ്ടത്ത് നടന്ന ഉടുമ്പന്‍ചോല മണ്ഡലംതല നവകേരള സദസില്‍ പ്രസംഗിക്കവേഅദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ബസ് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. ഒരു സാധാരണ ബസാണ് ഇത്.ലോകചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ് തലസ്ഥാനം വീട്ടുമുറ്റത്ത് വരുന്നത്. ഈ മന്ത്രിസഭ ജനങ്ങള്‍ക്ക് ഒപ്പമാണ് എന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.