അയ്യപ്പഭക്തരുടെ രണ്ടു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
1377648
Tuesday, December 12, 2023 12:12 AM IST
വണ്ടിപ്പെരിയാർ :മേഖലയിൽ അയ്യപ്പഭക്തരുടെ രണ്ടു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തരുടെ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
വണ്ടിപ്പെരിയാർ 62 -ാം മൈലിനു കർണാടകത്തിലേക്ക് പോവുകയായിരുന്ന ആറു പേർ സന്ദർശിച്ചിരുന്ന വാഹനമാണ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപെട്ടത്.
വണ്ടിപ്പെരിയാർ 59-ാം മൈൽ ഹൈസ്കൂളിന് സമീപം അയ്യപ്പഭക്തരുടെ വാഹനം തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്. കർണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് മറഞ്ഞത്.