എല്ലാ ജനങ്ങളെയും പരിഗണിക്കുന്ന സർക്കാർ: റോഷി
1377466
Sunday, December 10, 2023 11:53 PM IST
തൊടുപുഴ: ജാതിമത ഭേദമില്ലാതെ എല്ലാ ജനങ്ങളെയും ഒരേ മനസോടെ പരിഗണിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ചുവപ്പു നാടയിൽ ജീവിതം കുടുങ്ങിക്കിടക്കരുതെന്നാണ് സംസ്ഥാന സർക്കാർ നയമെന്നും ഇതിന്റെ ഭാഗമായാണ് നവകേരള സദസടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത്.
ജില്ലയിലെ ജനങ്ങളുടെ കാലങ്ങളായി ഉയർന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിനായി. ഭൂഭേദഗതി ചട്ടം രൂപപ്പെടുത്തി. ജില്ലയിലെ എംവിഐപി ഭൂമിയിൽ ഒരിഞ്ചുപോലും വനംവകുപ്പിന് വിട്ടുകൊടുക്കില്ല.
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ മാത്രം 2820 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. തൊടുപുഴ നിയോജക മണ്ഡലത്തിൽ 241.67 കോടി കുടിവെള്ള പദ്ധതിക്കായി അനുവദിച്ചെന്നും മലങ്കരയിൽ പുതിയ ടൂറിസം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.