നവകേരള സദസ് നാളെ വണ്ടിപ്പെരിയാറിൽ
1377463
Sunday, December 10, 2023 11:53 PM IST
വണ്ടിപ്പെരിയാർ: പീരുമേട് അസംബ്ലി നിയോജക മണ്ഡലത്തിലെ നവകേരള സദസ് നാളെ വണ്ടിപ്പെരിയാറിൽ. രാവിലെ പത്തിന് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ് സദസ് നടത്തുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ഇടുക്കി, ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലെ നവകേരള സദസുകൾ പൂർത്തിയാക്കി രാത്രിയിൽ കുമളിയിൽ എത്തും.
നാളെ തേക്കടിയിൽ മന്ത്രിസഭാ യോഗവും കഴിഞ്ഞാണ് പീരുമേട് മണ്ഡലത്തിലെ സദസിനായി വണ്ടിപ്പെരിയാറിൽ എത്തുന്നതെന്ന് സംഘാടകസമിതി ഭാരവാഹികളായ വാഴൂർ സോമൻ എംഎൽഎ, ആർ. തിലകൻ, പി.എസ്. രാജൻ, ജി. വിജയനന്ദൻ തുടങ്ങിയവർ അറിയിച്ചു.