ബസ് അപകടം: 16 പേർക്കു പരിക്ക്
1377457
Sunday, December 10, 2023 11:39 PM IST
രാജകുമാരി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറ തലക്കുളത്തിനു സമീപം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് അപകടത്തിൽപ്പെട്ട് 16 പേർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പത്തിനാണ് തേനിയിൽനിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് തിട്ടയിലിടിച്ച് അപകടമുണ്ടായത്.
ഇരുപത്തഞ്ചോളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജിലും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ശാന്തൻപാറ പോലീസ് അറിയിച്ചു.