സഹവാസ ക്യാമ്പ് നടത്തി
1377456
Sunday, December 10, 2023 11:39 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്കൂളില്‍ സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് നടത്തി. വാര്‍ഡ് മെംബര്‍ ബിന്ദു സഹദേവന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ധനേഷ്കുമാര്‍, എസ്എംസി അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പില്‍ കുട്ടികള്‍ക്കായി ചിത്രരചനാ ശില്പശാലയും ബോധവത്കരണ ക്ലാസുകളും നടന്നു. ക്യാമ്പിന്റെ ഭാഗമായി കുട്ടികള്‍ സ്കൂളില്‍ പച്ചക്കറി കൃഷിയും വിളവെടുപ്പും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി.
തുടര്‍ന്ന് കുട്ടികള്‍ ആകാശപ്പറവ സന്ദര്‍ശിച്ച് അന്തേവാസികളുമായി ആശയവിനിമയം നടത്തുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.