കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു പരിക്കേറ്റു
1377455
Sunday, December 10, 2023 11:39 PM IST
വണ്ടിപ്പെരിയാർ: കരടിയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്കേറ്റു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ കൃഷ്ണൻകുട്ടിയെയാണ് (53) കരടി ആക്രമിച്ചത്.
വിദഗ്ധ ചികിത്സയ്ക്കായി കൃഷ്ണൻകുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൃഷ്ണൻ കുട്ടിയുടെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. വണ്ടിപ്പെരിയാർ സത്രം ഗ്രാൻബി പ്രേദേശത്ത് 20 വർഷത്തിനിടെ മൂന്നാമത്തെ ആളെയാണ് കരടി ആക്രമിക്കുന്നത്.