സാക്ഷരതാ പരീക്ഷ: ഇന്നലെയെഴുതിയത് 6000 പേർ
1377452
Sunday, December 10, 2023 11:38 PM IST
തൊടുപുഴ: ഇന്നലെ ജില്ലയിൽ നടന്ന സാക്ഷരതാ പരീക്ഷയെഴുതാൻ നവസാക്ഷരർ കൂട്ടത്തോടെയത്തി. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നവസാക്ഷരത നേടിയ 6000 ത്തോളം പേരാണ് ഇന്നലെ ജില്ലയിൽനിന്ന്സാക്ഷരതാ പരീക്ഷ എഴുതിയത്. ജില്ലയിലെ എട്ട് പഞ്ചായത്തുകളിലായാണ് ഇത്രയുംപേർ പരീക്ഷ എഴുതിയത്.
കാന്തല്ലൂർ, മറയൂർ, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, അടിമാലി, കുമളി, ഏലപ്പാറ പഞ്ചായത്തുകളിലാണ് ഇന്നലെ സാക്ഷരതാ പരീക്ഷ നടന്നത്.പരിശീലനം ലഭിച്ച ഇൻസ്ട്രക്ടർമാരാണ് പരീക്ഷക്ക് നേതൃത്വം നല്കിയത്. പരീക്ഷാകേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ പഠിതാക്കളെ സ്വീകരിച്ചു.
തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളും കമ്യൂണിറ്റി ഹാളുകളും പരീക്ഷാ കേന്ദ്രങ്ങളായിരുന്നു. പഠിതാക്കൾക്ക് സൗകര്യപ്രദമായ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങളും അധികൃതർ ഏർപ്പെടുത്തിയിരുന്നു.