സമർപ്പിതർ സഭയുടെ ശക്തി: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
1377451
Sunday, December 10, 2023 11:38 PM IST
മൂവാറ്റുപുഴ: കത്തോലിക്കാ സഭയുടെ എല്ലാ മേഖലകളിലും സ്തുത്യർഹ സേവനം ചെയ്യുന്ന സമർപ്പിതർ സഭയുടെ ശക്തിയാണെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപതയുടെയും മൂവാറ്റുപുഴ മലങ്കര രൂപതയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സമർപ്പിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിഎംഐ മൂവാറ്റുപുഴ പ്രൊവിൻഷ്യൽ ഫാ. മാത്യു മഞ്ഞക്കുന്നേൽ യോഗത്തിൽ അധ്യക്ഷതവഹിച്ചു.
മൂവാറ്റുപുഴ രൂപത ബിഷപ് യോഹന്നാൻ മാർ തെയഡോഷ്യസ് അനുഗ്രഹപ്രഭാഷണം നടത്തി. ക്രിസ്തുവിൽ രൂപാന്തരപ്പെട്ട് കാലത്തിന്റെ ചുവരെഴുത്തുകളെ വായിക്കുവാൻ സമർപ്പിതർക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം വിൻസെൻഷ്യൻ പ്രൊവിൻഷ്യൽ ഫാ. മാത്യു കക്കാട്ടുപിള്ളിൽ, സിസ്റ്റർ സോണിയ തെരേസ എന്നിവർ സെമിനാർ നയിച്ചു.
കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. ഫ്രാൻസിസ് കീരംപാറ, എംഎസ്ജെ ജനറൽ സിസ്റ്റർ ഫിലോമി എന്നിവർ പ്രസംഗിച്ചു. വിവിധ സന്യാസ സമൂഹങ്ങളിലെ പ്രൊവിൻഷ്യൽമാരും മേജർ സുപ്പീരിയേഴ്സും ഉൾപ്പെടെ ആയിരത്തോളം സമർപ്പിതർ പങ്കെടുത്തു.
ഫാ. റോയി കണ്ണൻചിറ, സിസ്റ്റർ മെറീന, സിസ്റ്റർ മെർലി , സിസ്റ്റർ ആശ ജോണ്‍, സിസ്റ്റർ ഗ്ലോറി എന്നിവർ പ്രസംഗിച്ചു. മൂവാറ്റുപുഴ നിർമല സദൻ, വാഴപ്പിള്ളി ഗ്രീൻ ഗാർഡൻസ്, കാരക്കുന്നം എൽഎസ്ഡിപി എന്നിവിടങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സിആർഐ മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിൽ സമർപ്പിത ഗാനവും ക്രിസ്മസ് ഗാനവും അവതരിപ്പിച്ചു.
ഫാ. ബിജു വെട്ടുകല്ലേൽ, ഫാ. ജോണ്സണ് പാലപ്പള്ളി, ഫാ. ജയിംസ് നിരവത്ത്, ഫാ. വർഗീസ് വാഴയിൽ, ഫാ. സക്കറിയ എടാട്ട്, ഫാ. ബോബി തറക്കുന്നേൽ, ഫാ.ജോസ് തടത്തിൽ, ഫാ. സൈമണ്‍ ചിറമേൽ, ഫാ. ജയ്സണ്‍ പുറ്റനാൽ, ഫാ. ടോജി പുത്തൻകടുപ്പിൽ, സിസ്റ്റർ ഗ്ലോറി, സിസ്റ്റർ ക്വീൻ, സിസ്റ്റർ റെജിൻ ജോസ്, സിസ്റ്റർ ജാൻസി, സിസ്റ്റർ ഫിൽസി, സിസ്റ്റർ റിറ്റ്സി, സിസ്റ്റർ പൗളി, സിസ്റ്റർ ഹെലൻ, സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ ജോസ്ന എന്നിവർ നേതൃത്വം നൽകി.